
ഹൂസ്റ്റണ്‍: ഹൂസ്റ്റണില്‍ അഞ്ചു പേരെ വെടിവെച്ചു കൊന്ന യുവാവിന് 60 വര്‍ഷത്തെ തടവ് ശിക്ഷ വിധിച്ച് കോടതി. മാലിക് സാന്റി എന്ന 25കാരനാണ് കോടതി ശിക്ഷ വിധിച്ചത്. ഇയാള്‍ മനുഷ്യജീവന് യാതൊരു വിലയും കല്‍പ്പിക്കുന്നില്ലെന്നും ഇങ്ങനെയൊരാള്‍ സമൂഹത്തിന് അപകടമാണെന്നും ജില്ലാ അറ്റോര്‍ണി കിം ഓഗ് പറഞ്ഞു. 19 വയസ്സുകാരന്‍ ഉള്‍പ്പെടെ അഞ്ച് പേരെയാണ് സാന്റി വെടിവെച്ചു കൊലപ്പെടുത്തിയത്.
2019 സെപ്തംബര്‍ 6 നാണ് മാലിക് സാന്റി ആദ്യം കൊലപാതകം നടത്തിയത്. 19 വയസ്സുകാരനായ റയാന്‍ മക്ഗോവനെയാണ് ഇയാള്‍ അന്ന് കൊലപ്പെടുത്തിയത്. കാറിന്റെ പിന്‍സീറ്റിലിരിക്കുകയായിരുന്ന മക്‌ഗോവനെ സാന്റി വെടി വെക്കുകയായിരുന്നു. 2019 സെപ്റ്റംബര്‍ 25 ന് 65 കാരനായ റാമിറോ റെയ്സിനെയും അദ്ദേഹത്തിന്റെ ഭാര്യ 63കാരിയായ റോസാല്‍വ റെയ്‌സിനേയും വടക്കുപടിഞ്ഞാറന്‍ ഹൂസ്റ്റണിലെ അവരുടെ വീടിന് മുന്നില്‍ വെച്ചാണ് സാന്റി വെടിവെച്ചു കൊന്നത്. ദമ്പതികള്‍ ഉപയോഗിച്ചിരുന്ന കാര്‍ മറ്റൊരാളുടേതാണെന്ന് തെറ്റിദ്ധരിച്ച് ഇവരെ കൊലപ്പെടുത്തുകയായിരുന്നു.
2019 ഡിസംബര്‍ 27 ന് വീഡിയോഗ്രാഫറായ ഗോണ്‍സാലോ ആന്‍ഡ്രൂ ഗോണ്‍സാലസ് (22), ജോനാഥന്‍ ജിമെനെസ് (20) എന്നിവരെ ഡ്രൈവ്-ബൈ ഷൂട്ടിംഗില്‍ സാന്റി കൊലപ്പെടുത്തി. അന്നു നടത്തിയ വെടിവെപ്പില്‍ ഏഴോളം പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു. 2019 വര്‍ഷം മുഴുവന്‍ മാലിക് സാന്റി ജനങ്ങള്‍ക്കിടയില്‍ ഭീതി പരത്തിയെന്ന് അസിസ്റ്റന്റ് ഡിസ്ട്രിക്റ്റ് അറ്റോര്‍ണി നെപ്പോളിയന്‍ സ്റ്റുവര്‍ട്ട് പറഞ്ഞു. ഡിസ്ട്രിക്റ്റ് അറ്റോര്‍ണിയുടെ ഓര്‍ഗനൈസ്ഡ് ക്രൈം ഡിവിഷനിലെ തലവന്‍, എഡിഎ റേച്ചല്‍ ഗഫിക്കായിരുന്നു കേസിന്റെ ചുമതല















