ഹോട്ടലിൽ കൂടിക്കാഴ്ച പറ്റില്ലെന്ന് യുഎസ് അംബാസഡറോട് വിജയ്, പിന്നാലെ ഗോർ മുഖ്യമന്ത്രിയുടെ ഓഫീസിലെത്തി, ‘രണ്ട് രാഷ്ട്രങ്ങൾ’ പരാമർശത്തിൽ ബിജെപി പ്രതിഷേധം

ചെന്നൈയിലെ ഹോട്ടലിൽ വെച്ച് കൂടിക്കാഴ്ച നടത്താമെന്ന യുഎസ് അംബാസഡർ സെർജിയോ ഗോറിന്റെ നിർദേശം തമിഴ്നാട് മുഖ്യമന്ത്രി ജോസഫ് വിജയ് തള്ളിയതായി റിപ്പോർട്ട്. യുഎസ് എംബസിയുടെ പരിപാടി നടക്കുന്ന ഹോട്ടലിൽ വെച്ച് കാണുന്നതിനേക്കാൾ സെക്രട്ടറിയേറ്റിലെ മുഖ്യമന്ത്രിയുടെ ഔദ്യോഗിക ഓഫീസിൽ വെച്ച് കൂടിക്കാഴ്ച നടത്തുന്നതാകും ഉചിതമെന്ന് വിജയ് അറിയിക്കുകയായിരുന്നു. തുടർന്ന് യുഎസ് അംബാസഡർ മുഖ്യമന്ത്രിയുടെ ഓഫീസിലെത്തി വിജയ്‌യുമായി കൂടിക്കാഴ്ച നടത്തി. ഉഭയകക്ഷി ബന്ധങ്ങൾ, വ്യാപാരം, നിക്ഷേപം എന്നിവയ്ക്ക് പുറമെ സാങ്കേതികവിദ്യ, ഉത്പ്പാദനം, ഊർജ്ജം തുടങ്ങിയ മേഖലകളിലെ സഹകരണവും ചർച്ചയായി. കൂടാതെ വിജയ്‌യുടെ 52-ാം ജന്മദിനത്തിൽ അംബാസഡർ ആശംസകൾ നേരുകയും ചെയ്തു.

എന്നാൽ, ഈ കൂടിക്കാഴ്ചയ്ക്ക് ശേഷം യുഎസ് അംബാസഡർ നടത്തിയ ചില പരാമർശങ്ങൾ തമിഴ്നാട്ടിൽ വലിയ രാഷ്ട്രീയ വിവാദത്തിന് വഴിവെച്ചിരിക്കുകയാണ്. തമിഴ്‌നാടുമായുള്ള ഉഭയകക്ഷി സഹകരണത്തെ “രണ്ട് രാഷ്ട്രങ്ങൾ” തമ്മിലുള്ള പങ്കാളിത്തമെന്ന് യുഎസ് അംബാസഡർ വിശേഷിപ്പിച്ചെന്നാണ് ഉയരുന്ന ആരോപണം. യുഎസ് എംബസി പുറത്തുവിട്ട വാർത്താക്കുറിപ്പിലെ ഈ പരാമർശത്തിനെതിരെ തമിഴ്നാട്ടിലെ ബിജെപി നേതൃത്വം ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തി.

ഇന്ത്യ എന്നത് ഒറ്റ പരമാധികാര രാഷ്ട്രമാണെന്നും ഔദ്യോഗിക നയതന്ത്ര ആശയവിനിമയങ്ങൾ ആ യാഥാർത്ഥ്യത്തെ പൂർണ്ണമായി ഉൾക്കൊള്ളുന്നതായിരിക്കണമെന്നും ബിജെപി നേതാവ് അശ്വത്ഥാമൻ ആവശ്യപ്പെട്ടു. ഇത് കേവലമൊരു അബദ്ധമായി തള്ളിക്കളയാൻ കഴിയില്ലെന്നും വാർത്താക്കുറിപ്പിൽ അടിയന്തരമായി തിരുത്തൽ വരുത്തണമെന്നും ബിജെപി നേതാക്കൾ വ്യക്തമാക്കുന്നു. വിഷയത്തിൽ കേന്ദ്ര വിദേശകാര്യ മന്ത്രി ഡോ. എസ്. ജയശങ്കർ അടിയന്തരമായി ഇടപെട്ട് ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്നും ബിജെപി നേതൃത്വം അഭ്യർത്ഥിച്ചു.

US Ambassador Meets CM Vijay After Hotel Meeting Proposal Declined; BJP Protests Over ‘Two Nations’ Remark

Also Read

More Stories from this section

family-dental
witywide