റീഗല്‍ ഫ്‌ലാറ്റ് നിര്‍മാതാക്കളുടെ കൂടുതല്‍ തട്ടിപ്പ് പുറത്ത്; ആധാരത്തില്‍ റോഡ് ഉണ്ടെന്ന് കാണിച്ച് ഫ്‌ളാറ്റ് വാങ്ങിയവരേയും പറ്റിച്ചു

കൊച്ചി: കൊച്ചി കോര്‍പ്പറേഷന്‍ പൊളിക്കാന്‍ ഉത്തരവിട്ട റീഗല്‍ ഫ്‌ലാറ്റ് നിര്‍മാതാക്കളുടെ കൂടുതല്‍ തട്ടിപ്പുകള്‍ പുറത്ത്. ഒന്‍പത് നില കെട്ടിടത്തിലെ മുഴുവനുടമകളുടെയും ആധാരങ്ങളില്‍ ഇല്ലാത്ത റോഡ് എഴുതിച്ചേര്‍ത്തു പറ്റിച്ചിരുന്നു. കൊച്ചി ജവഹര്‍ ലാല്‍ നെഹ്‌റു സ്റ്റേഡിയത്തിനടുത്ത് അനധികൃതമായി നിര്‍മിച്ച ഒമ്പത് നില റീഗല്‍ ഫ്‌ലാറ്റ് സമുച്ഛയം പൊളിച്ച് നീക്കാന്‍ കൊച്ചി കോര്‍പറേഷന്‍ ഉത്തരവിട്ടത് ഡിസംബര്‍ 26നാണ്.

കെട്ടിട നിര്‍മാണ അനുമതിക്കായി സമര്‍പ്പിച്ച രേഖകളില്‍ ഏഴു മീറ്റര്‍ റോഡ് കാണിച്ച് തട്ടിപ്പ് നടത്തിയായിരുന്നു ഇവര്‍ അനുമതി വാങ്ങിയത്. എന്നാല്‍ ഈ റോഡ് കെട്ടിട നിര്‍മ്മാതാക്കളുടെ ഉടമസ്ഥതയിലുള്ളതല്ല. മറിച്ച് ഹൈക്കോടതി അഭിഭാഷകനായ കെ പി മുജീബ് കരം തീര്‍ക്കുന്നതാണ്. ഇക്കാര്യം കണ്ടെത്തിയതിനെത്തുടര്‍ന്നാണ് ഫ്‌ലാറ്റ് സമുച്ഛയം പൊളിച്ച് നീക്കാന്‍ കൊച്ചി കോര്‍പറേഷന്‍ ഉത്തരവിട്ടത്.

കെട്ടിടാനുമതിക്ക് സമര്‍പ്പിച്ച രേഖകളില്‍ കാണിച്ച ഏഴു മീറ്റര്‍ റോഡ് കെട്ടിടത്തിലെ മുഴുവനുടമകളുടെയും ആധാരങ്ങളിലും കാണിച്ചിട്ടുണ്ട്. ഇങ്ങനെയാണ് ഇവര്‍ എല്ലാവരെയും പറ്റിച്ചതെന്ന് സ്വകാര്യ ചാനല്‍ പുറത്തു വിട്ട റിപ്പോര്‍ട്ടില്‍ പറയുന്നു. അതേസമയം ഫ്‌ലാറ്റ് സമുച്ഛയം നില്‍ക്കുന്ന ഭൂമിയുടെ അതിരുകള്‍ പരിശോധിച്ചാല്‍ അതിരുകളില്‍ എവിടെയും ഏഴുമീറ്റര്‍ റോഡിന്റെ കാര്യമേ പറയുന്നില്ല. റീഗല്‍ ഫ്‌ലാറ്റ് സമുച്ഛയത്തിലെ 36 കെട്ടിട ഉടമകളുടെയും വിവരാവകാശ നിയമപ്രകാരം കിട്ടിയ ആധാരത്തിന്റെ പകര്‍പ്പ് പരിശോധിച്ചതില്‍ 36 ആധാരങ്ങളിലും ഇല്ലാത്ത ഏഴുമീറ്റര്‍ റോഡ് എഴുതിച്ചേര്‍ത്തിരിക്കുന്നുവെന്നും കണ്ടെത്തി.

More Stories from this section

family-dental
witywide