പ്രമുഖ ബോളിവുഡ് നടി ഭൈരവി വൈദ്യ അന്തരിച്ചു

മുംബൈ: പ്രമുഖ ബോളിവുഡ് നടി ഭൈരവി വൈദ്യ അന്തരിച്ചു. 67 വയസായിരുന്നു. ദീര്‍ഘനാളായി അര്‍ബുദത്തിന് ചികിത്സയിലായിരുന്നു. ഭൈരവി വൈദ്യയുടെ മകളാണ് അമ്മയുടെ വിയോഗവാര്‍ത്ത സാമൂഹിക മാധ്യമങ്ങളിലൂടെ ലോകത്തെ അറിയിച്ചത്. നാല് പതിറ്റാണ്ടിലേറെ അഭിനയരംഗത്ത് സജീവമായിരുന്ന നടിയാണ് ഭൈരവി വൈദ്യ. ഹിന്ദി ചിത്രങ്ങള്‍ക്കു പുറമേ നിരവധി ഗുജറാത്തി ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്.

സല്‍മാന്‍ ഖാന്റെ ചോരി ചോരി ചുപ്കെ, ഐശ്വര്യ റായിയുടെ താല്‍ തുടങ്ങി, നിരവധി ചിത്രങ്ങളില്‍ ശ്രദ്ധേയമായ വേഷങ്ങള്‍ കൈകാര്യം ചെയ്തിരുന്നു. അടുത്തിടെ, ‘നിമ ഡെന്‍സോങ്പ’ എന്ന ടെലിവിഷന്‍ പരമ്പരയിലും നടി അഭിനയിച്ചിരുന്നു. ‘ഹസ്രതീന്‍’, ‘മഹിസാഗര്‍’ തുടങ്ങിയ ടെലിവിഷന്‍ പരിപാടികളില്‍ സജീവസാന്നിധ്യമായിരുന്നു.