ട്രംപ് ഭരണകൂടം റദ്ദാക്കിയത് മൂന്ന് ലക്ഷത്തിലേറെ യുഎസ് വിസകൾ; ക്രിമിനൽ കേസുകളും കുടിയേറ്റ നിയമലംഘനങ്ങളും കാരണമെന്ന് അധികൃതർ

വാഷിങ്ടൺ: യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ രണ്ടാം ഭരണകാലത്ത് മൂന്ന് ലക്ഷത്തിലേറെ വിസകൾ റദ്ദാക്കിയതായി യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റ്. ക്രിമിനൽ പ്രവർത്തനങ്ങൾ, പൊതുസുരക്ഷാ ആശങ്കകൾ, കുടിയേറ്റ നിയമലംഘനങ്ങൾ, തട്ടിപ്പ് തുടങ്ങിയ കാരണങ്ങളാൽ വിസയ്ക്ക് അർഹത നഷ്ടപ്പെട്ടവരുടേതാണ് റദ്ദാക്കിയ വിസകളിൽ ഭൂരിഭാഗവുമെന്ന് അധികൃതർ വ്യക്തമാക്കി.

വിസ റദ്ദാക്കലുകളിൽ ഭൂരിഭാഗവും ക്രിമിനൽ പ്രവർത്തനങ്ങൾ, പൊതുസുരക്ഷാ പ്രശ്നങ്ങൾ, കുടിയേറ്റ നിയമലംഘനങ്ങൾ, തെറ്റായ വിവരങ്ങൾ നൽകൽ തുടങ്ങിയ കാരണങ്ങളുമായി ബന്ധപ്പെട്ടതാണെന്ന് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റ് എക്സിലെ കുറിപ്പിൽ അറിയിച്ചു. വിസ ഉടമകൾ നൽകിയ വിവരങ്ങളിലെ പൊരുത്തക്കേടുകളും റദ്ദാക്കലിന് കാരണമായിട്ടുണ്ട്. 2025 ജനുവരിയിൽ ട്രംപ് രണ്ടാം തവണ അധികാരമേറ്റശേഷമാണ് മൂന്ന് ലക്ഷത്തിലേറെ വിസകൾ റദ്ദാക്കിയത്. ഓഗസ്റ്റ് 10 വരെ 1.75 ലക്ഷത്തിലേറെ വിസകൾ റദ്ദാക്കിയതായി നേരത്തെ അറിയിച്ചിരുന്നു. ഒക്ടോബർ 20ന് പുറത്തുവിട്ട പുതിയ കണക്കനുസരിച്ച് എണ്ണം ഗണ്യമായി ഉയർന്നു.

മുൻ ഭരണകൂടങ്ങളെ അപേക്ഷിച്ച് കൂടുതൽ വിസകൾ, കുറഞ്ഞ സമയത്തിനുള്ളിൽ, ട്രംപ് ഭരണകൂടം റദ്ദാക്കിയതായി സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റ് വക്താവ് ടോമി പിഗോട്ട് പറഞ്ഞു.എന്നാൽ, ഏത് വിഭാഗത്തിൽപ്പെട്ട വിസകളാണ് കൂടുതലായി റദ്ദാക്കിയതെന്നോ ഏത് രാജ്യങ്ങളിലെ പൗരന്മാരെയാണ് നടപടി കൂടുതൽ ബാധിച്ചതെന്നോ സംബന്ധിച്ച വിശദമായ കണക്കുകൾ അധികൃതർ പുറത്തുവിട്ടിട്ടില്ല. വിദേശ പൗരന്മാരുടെ പരിശോധന കർശനമാക്കുന്നതിന്റെയും കുടിയേറ്റ നിയമങ്ങൾ ശക്തമായി നടപ്പാക്കുന്നതിന്റെയും ഭാഗമായാണ് നടപടിയെന്ന് ട്രംപ് ഭരണകൂടം വിശദീകരിച്ചു. വിസ ഉടമകളുടെ പശ്ചാത്തല പരിശോധനയും നിരീക്ഷണവും ശക്തമാക്കിയിട്ടുണ്ട്.

US says most visa cancellations involved people no longer eligible to stay as Trump admin revokes over 300,000 visas

More Stories from this section

family-dental
witywide