കാനഡയിൽ കുടുംബത്തോടൊപ്പം നടക്കാനിറങ്ങിയ 5 വയസുകാരിക്ക് ദാരുണാന്ത്യം

ഒന്റാറിയോ: ഒന്റാറിയോയിലെ ഒറിലിയയിൽ വാരാന്ത്യത്തിൽ കുടുംബത്തോടൊപ്പം നടക്കാനിറങ്ങിയ അഞ്ചുവയസുകാരിക്ക് ദാരുണാന്ത്യം. ശനിയാഴ്ച, കോൾബോൺ സ്ട്രീറ്റിന്റെയും വെസ്റ്റ് സ്ട്രീറ്റിന്റെയും ഇടയിൽ വച്ച് വൈകുന്നേരം 5 മണിയോടടുത്താണ് അപകടമുണ്ടായത്.

പരിക്കേറ്റ മൂന്ന് കാൽനടയാത്രക്കാരെ തിടുക്കത്തിൽ ആശുപത്രിയിലേക്ക് കൊണ്ടുപോയി. അവരിൽ ഒരാൾ അവലോൺ ജാമിസൺ എന്ന അഞ്ച് വയസ്സുള്ള കൊച്ചു പെൺകുട്ടിയായിരുന്നു. അടുത്ത ദിവസം അവലോൺ ആറാം ജന്മദിനം ആഘോഷിക്കാനിരിക്കെയാണ് അപകടത്തിൽ ജീവൻ നഷ്ടമായത്.

അവലോൺ വിപുലമായ ജന്മദിനാഘോഷങ്ങൾ പ്രതീക്ഷിച്ചിരിക്കുകയായിരുന്നുവെന്നും മകൾക്കായി റെയിൻബോ കേക്കും സമ്മാനങ്ങളും സ്വീകരിക്കുമെന്ന് കുടുംബം അറിയിച്ചു.

ജംഗ്ഷനിൽ രണ്ട് വാഹനങ്ങൾ കൂട്ടിയിടിച്ച സമയത്ത്, അവലോൺ അച്ഛനും അനുജത്തിയും കൂടെ നടന്നു പോകുകയായിരുന്നു. ഒരു വാഹനം നടപ്പാതയിലേക്ക് കയറി, മൂവരെയും ഇടിച്ചു. എമർജൻസി റെസ്‌പോണ്ടർമാർ അവരെ ഉടൻ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും അവലോൺ മരണത്തിന് കീഴടങ്ങി.

അപടത്തിൽ രണ്ടാമത്തെ കുട്ടിക്കും പിതാവിനും ഗുരുതരമായ പരുക്കുകൾ ഇല്ലെന്ന് അധികൃതർ അറിയിച്ചു.

Also Read

More Stories from this section

family-dental
witywide