
കെയ്റോ: ഹിസ്ബുള്ളയുടെ എലൈറ്റ് റദ്വാന്‍ സേനയിലെ ഒരു ഫീല്‍ഡ് കമാന്‍ഡര്‍ ഇസ്രായേല്‍ നടത്തിയ ആക്രമണത്തില്‍ കൊല്ലപ്പെട്ടെന്ന് റിപ്പോര്‍ട്ട്. തെക്കന്‍ ലെബനനില്‍ ഇസ്രായേല്‍ നടത്തിയ ആക്രമണത്തിലാണ് മരണം.
ഈ വര്‍ഷമാദ്യം ഇസ്രായേല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ട എലൈറ്റ് യൂണിറ്റിലെ മറ്റൊരു കമാന്‍ഡര്‍ക്ക് പകരമായെത്തിയ ഹബീബ് മഅത്തൂക്ക് ആണ് കൊല്ലപ്പെട്ടത്. ലെബനന്‍ അതിര്‍ത്തി ഗ്രാമങ്ങളായ സഫാദ് എല്‍ ബാത്തിഖിലും ജ്‌മൈജ്‌മേയിലും നടന്ന നിരവധി ആക്രമണങ്ങളിലൊന്നാണ് മഅത്തൂക്കിന്റെ ജീവനെടുത്തത്.
ആക്രമണത്തെത്തുടര്‍ന്ന് പരിക്കേറ്റ 18 പേര്‍ അടുത്തുള്ള ടെബ്നിന്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ ചികിത്സ തേടിയെന്നും രണ്ട് പേരുടെ നില ഗുരുതരമാണെന്നും ആശുപത്രി അധികൃതരെ ഉദ്ധരിച്ച് റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്യുന്നു.















