ന്യൂയോര്‍ക്ക്: അനുമതിയില്ലാതെ ഡോണള്‍ഡ് ട്രംപിന്റെ പ്രസിഡന്‍ഷ്യല്‍ പ്രചാരണത്തിന് തങ്ങളുടെ സംഗീതം ഉപയോഗിച്ചതിന് പരാതിയുമായി അബ്ബ. കഴിഞ്ഞ ദിവസം നടന്ന റാലിയില്‍ ദി വിന്നര്‍ ടേക്ക്സ് ഇറ്റ് ഓള്, ഡാന്‍സിങ് ക്വീന്‍ എന്നിവയുള്‍പ്പെടെയുള്ള ഹിറ്റ് ഗാനങ്ങള്‍ അനധികൃതമായി ഉപയോഗിച്ച് ഫീച്ചര്‍ ചെയ്യുന്ന വീഡിയോകള്‍ കാമ്പെയ്ന് ഉടന്‍ നീക്കം ചെയ്യണമെന്ന് സ്വീഡിഷ് ഗ്രൂപ്പ് ആവശ്യപ്പെട്ടു. ട്രംപിന്റെ പ്രചാരണത്തിന്റെ ഭാഗമായി തങ്ങളുടെ കാറ്റലോഗ് ഉപയോഗിച്ചെന്നു കാട്ടിയാണ് പരാതി നൽകിയത്.
ട്രംപിന് പുതിയ കുരുക്ക്, പരാതിയുമായി അബ്ബ, ‘അനുമതിയില്ലാതെ സംഗീതം പ്രചാരണത്തിന് ഉപയോഗിച്ചു’
August 30, 2024 11:46 PM









