മൂക്കന്നൂര്‍ കൂട്ടക്കൊലക്കേസ്; പ്രതി ബാബുവിന് വധശിക്ഷ വിധിച്ച് കോടതി

അങ്കമാലി: മൂക്കന്നൂര്‍ കൂട്ടക്കൊലക്കേസില്‍ പ്രതി ബാബുവിന് വധശിക്ഷ വിധിച്ച് കോടതി. സഹോദരനായ ശിവന്‍, ഭാര്യ വത്സല, മകള്‍ സ്മിത എന്നിവരെയാണ് ബാബു വെട്ടിക്കൊലപ്പെടുത്തിയത്. ഇതില്‍ സ്മിതയെ കൊലപ്പെടുത്തിയ കേസിലാണ് വധശിക്ഷ വിധിച്ചിരിക്കുന്നത്. മറ്റ് രണ്ട് കൊലപാതകങ്ങളില്‍ ഇരട്ട ജീവപര്യന്തവും വിധിച്ചു. എറണാകുളം അഡീഷണല്‍ സെഷന്‍സ് കോടതിയുടേതാണ് വിധി.

സ്മിത കൊലക്കേസില്‍ പ്രതി കൊലപാതകം നടത്തിയ രീതി കണക്കിലെടുത്താണ് കോടതി ബാബുവിന് വധശിക്ഷ വിധിച്ചത്. 35ഓളം വെട്ടുകളാണ് സ്മിതയുടെ ശരീരത്തില്‍ ഉണ്ടായിരുന്നത്. കുടുംബ വഴക്ക് കൂട്ടക്കൊലയില്‍ കലാശിക്കുകയായിരുന്നു. കേസ് അപൂര്‍വങ്ങളില്‍ അപൂര്‍വമാണെന്ന് കോടതി പറഞ്ഞു. 14 വകുപ്പുകളിലായാണ് ശിക്ഷ വിധിച്ചത്. വിവിധ വകുപ്പുകളിലായി 4.1 ലക്ഷം രൂപ പിഴയും ചുമത്തി.

കോടതി വിധി സ്വാഗതം ചെയ്യുന്നുവെന്ന് പബ്ലിക് പ്രോസിക്യൂട്ടര്‍ ബിന്ദു പറഞ്ഞു. ‘മൂന്നുപേരെ ക്രൂരമായി വെട്ടിക്കൊന്ന കേസാണ്. ഇതില്‍ നീതി നടപ്പാക്കപ്പെട്ടു. ഒന്നര വര്‍ഷത്തോളം വാദം നടന്നു. മുറിവുകളാണ് കേസിലെ പ്രധാന തെളിവുകള്‍. കുട്ടിയെ കൊലപ്പെടുത്താന്‍ ശ്രമിച്ചതിന് പത്ത് വര്‍ഷം തടവ് വിധിച്ചു. ആകെ 46 വര്‍ഷം തടവാണ് ബാബുവിന് വിധിച്ചതെന്നും’ അവര്‍ പറഞ്ഞു.

More Stories from this section

family-dental
witywide