ക്‌നാനായ നടവിളി മത്സരം: ഒർലാണ്ടോ ഇടവക ജേതാക്കൾ

ഷിക്കാഗോ: ചെറുപുഷ്‌പ മിഷൻ ലീഗ് ക്‌നാനായ റീജിയണൽ കമ്മിറ്റി അമേരിക്കയിലെ കുട്ടികൾക്കായി സംഘടിപ്പിച്ച നടവിളി മത്സരത്തിൽ ഫ്ലോറിഡയിലെ ഒർലാണ്ടോ സെന്റ് സ്റ്റീഫൻസ് ക്‌നാനായ കത്തോലിക്കാ ഇടവക ഒന്നാം സ്ഥാനം നേടി.

കാലിഫോർണിയയിലെ സാൻ ഹൊസെ സെന്റ് മേരീസ് ക്‌നാനായ കത്തോലിക്കാ ഫൊറോനാ ഇടവക രണ്ടാം സ്ഥാനവും ടെക്സസിലെ ഡാളസ് ക്രൈസ്റ്റ് ദി കിംഗ് ക്‌നാനായ കത്തോലിക്കാ ഇടവക മൂന്നാം സ്ഥാനവും നേടി. കാലിഫോർണിയയിലെ സാക്രമെന്റോ സെന്റ് ജോൺ പോൾ സെക്കന്റ് ക്‌നാനായ കത്തോലിക്കാ മിഷനും ഡാളസ് ക്രൈസ്റ്റ് ദി കിംഗ് ക്‌നാനായ കത്തോലിക്കാ ഇടവകയും ജനകീയ വീഡിയോക്കുള്ള സമ്മാനം നേടി.

ക്‌നാനായ റീജിയണൽ ഡയറക്ടറും വികാരി ജനറാലുമായ ഫാ. തോമസ് മുളവനാൽ എല്ലാ വിജയികളേയും പങ്കെടുത്തവരെയും അഭിനന്ദിച്ചു. മിഷൻ ലീഗ് റീജിയണൽ ഡയറക്ടർ ഫാ. ബിൻസ് ചേത്തലിൽ, ജനറൽ ഓർഗനൈസർ സിജോയ് പറപ്പള്ളിൽ എന്നിവരുടെ നേതൃത്വത്തിലുള്ള സി.എം.എൽ. റീജിയണൽ കമ്മിറ്റിയാണ് മത്സരങ്ങൾ ക്രമീകരിച്ചത്.

Knanaya Natavili Competition: Orlando Parish Winners

More Stories from this section

family-dental
witywide