പാലക്കാട്‌ എഐവൈഎഫ് വനിതാ നേതാവിനെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി

പാലക്കാട്: എഐവൈഎഫ് വനിതാ നേതാവിനെ മരിച്ച നിലയിൽ കണ്ടെത്തി. പാലക്കാട് ജില്ലാ കമ്മിറ്റി അംഗവും മണ്ണാർക്കാട് മണ്ഡലം ജോയിന്റ് സെക്രട്ടറിയുമായ ഷാഹിന മണ്ണാർക്കാടിനെ(31)യാണ് മണ്ണാർക്കാട് വടക്കുംമണ്ണത്തെ വാടക വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.

കഴിഞ്ഞ ദിവസം വരെ പാർട്ടി പരിപാടികളിൽ സജീവമായിരുന്നു ഷാഹിന. അസ്വാഭാവിക മരണത്തിന് മണ്ണാർക്കാട് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. എടേരം മൈലം കോട്ടിൽ സാദിഖാണ് ഭർത്താവ്.

aiyf woman leader found dead

More Stories from this section

family-dental
witywide