കാനഡയിലെ ബ്രാംപ്ടണിൽ വാഹനാപകടത്തിൽ ആലപ്പുഴ സ്വദേശി കൊല്ലപ്പെട്ടു, അപകടം ഞായറാഴ്ച രാത്രി

കാനഡയിലെ ബ്രാംപ്ടണിൽ ഞായറാഴ്ച അർധരാത്രി വാഹനങ്ങൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മലയാളിക്ക് ദാരുണാന്ത്യം. ആലപ്പുഴ സ്വദേശി സന്തോഷാണ് മരിച്ചത്. അപകടത്തിൽ അഞ്ച് പേർക്ക് പരുക്കേറ്റിട്ടുണ്ട്. വാനും കാറും കൂട്ടിയിടിച്ചായിരുന്നു അപകടം. അപകടത്തിൽപ്പെട്ടത് മലയാളി കുടുംബം സഞ്ചരിച്ച കാറാണ് എന്നാണ് പുറത്ത് വരുന്ന വിവരം. ഞായറാഴ്ച പുലർച്ചെ 12:30 ന്, സ്റ്റീൽസ് & ഫിഞ്ച് അവന്യൂസ് ഇൻ്റർസെഷനിൽ ആണ് അപകടം നടന്നത്.അപകടസ്ഥലത്ത് എത്തിയ പൊലീസ് ഗുരുതര പരുക്കുകളോടെ ഒരാളെ കണ്ടെത്തി ആശുപത്രിയിൽ എത്തിച്ചെങ്കിലും പിന്നീട് മരിച്ചതായി അറിയിച്ചു.

പരുക്കേറ്റ ഒരാളെ ടൊറൻ്റോയിലെ ട്രോമ സെൻ്ററിലേക്കും മറ്റ് രണ്ട് പേരെ ഗുരുതര പരുക്കുകളോടെ പ്രാദേശിക ആശുപത്രിയിലേക്കും കൊണ്ടുപോയി. രണ്ട് പേർക്ക് നിസാര പരുക്കാണെന്നാണ് വിവരം.പീൽ റീജിയണൽ പൊലീസിൻ്റെ നേതൃത്വത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്.

Alappuzha native Santhosh died in Brampton Road accident

More Stories from this section

family-dental
witywide