സംസ്ഥാനത്ത് പകർച്ചവ്യാധികൾ രൂക്ഷമാകുന്നു. ഇന്നലെ മാത്രം പകർച്ചപ്പനി ബാധിച്ച് 13,025 പേരാണ് ആശുപത്രികളിൽ ചികിത്സ തേടിയത്. ഇന്നലെ നാലുപേർക്ക് ഷിഗെല്ലയും134 പേർക്കാണ് ഡെങ്കിപ്പനിയും സ്ഥീരികരിച്ചു. ഒരു ഡെങ്കിപ്പനി മരണവും ഒരു എലിപ്പനി മരണവും ഇന്നലെ റിപ്പോർട്ട് ചെയ്തു. ഈ മാസം ഇതുവരെ 38 പേർക്കാണ് ഷിഗെല്ല സ്ഥിരീകരിച്ചത്. മലപ്പുറം 2, കോഴിക്കോട് 1, വയനാട്-1 എന്നിങ്ങനെയാണ് ജില്ല തിരിച്ചുള്ള ഷിഗല്ലെ ബാധിച്ചവരുടെ കണക്ക്.
ആറ് മാസത്തിനുള്ളിൽ ഷിഗെല്ല മൂലം 2 മരണങ്ങളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടത്. ഇന്നലെ 11 പേർക്ക് എലിപ്പനിയും 3 പേർക്ക് മലേറിയയും സ്ഥിരീകരിച്ചു. മലപ്പുറത്ത് പകർച്ചപ്പനി ബാധിച്ച് 2495 പേരാണ് ആശുപത്രികളിൽ ചികിത്സ തേടിയെത്തിയത്. ബുധനാഴ്ച ഡെങ്കിപ്പനി സ്ഥിരീകരിച്ചത് 72 പേർക്ക്, എലിപ്പനി 13 പേർക്ക്, മലേറിയ നാല് പേർക്ക്, ഷിഗല്ല ഏഴുപേർക്ക്. ചൊവ്വാഴ്ച 10 പേർക്ക് ഷിഗെല്ലയും സ്ഥിരീകരിച്ചിരുന്നു.
അതേസമയം കോഴിക്കോട് നിപ സ്ഥിരീകരിച്ച 43കാരന്റെ ആരോഗ്യനില ഗുരുതരമായി തുടരുകയാണ്. ഐസൊലേഷൻ വാർഡിൽ വെന്റിലേറ്ററിലാണ് രോഗി ചികിത്സയിലുള്ളത്. ആരോഗ്യ വകുപ്പ് ഇന്നലെ മെയ് 30 മുതൽ ജൂൺ 10 വരെയുള്ള രോഗിയുടെ റൂട്ട് മാപ്പ് പുറത്തുവിട്ടു.
Kerala catches fever: 13,025 people sought treatment for influenza yesterday alone














