ജയിലിൽ നിന്ന് കെജ്രിവാളിന്‍റെ ആദ്യ സന്ദേശം, ‘ബിജെപിക്കാരെ വെറുക്കരുത്, അവരും നമ്മുടെ സഹോദരന്മാരാണ്’

ദില്ലി: ദില്ലി മദ്യനയക്കേസിൽ അറസ്റ്റിലായി ജയിലിലായ ശേഷം മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ ആദ്യ സന്ദേശം പുറത്ത്. സമൂഹത്തിന് വേണ്ടി സേവനം ചെയ്യുന്നതു തുടരണമെന്നും ബി ജെ പിയിൽനിന്നുള്ളവരെ വെറുക്കരുതെന്നും അദ്ദേഹം പറഞ്ഞു. കെജ്‌രിവാളിന്റെ ഭാര്യ സുനിതയാണ് അദ്ദേഹത്തിന്റെ സന്ദേശം വായിച്ചത്. എ എ പി പ്രവർത്തകർക്കുള്ള സന്ദേശമാണ് കെജ്രിവാൾ കൈമാറിയിരിക്കുന്നത്.സമൂഹത്തിനു വേണ്ടി ജോലി ചെയ്യുന്നതു തുടരണം. ബി ജെ പിയിലെ ആളുകളെ വെറുക്കരുത്. അവരും നമ്മുടെ സഹോദരീ സഹോദരന്മാരാണ്. ഞാൻ താമസിയാതെ പുറത്തുവരുകയും വാഗ്ദാനങ്ങൾ നിറവേറ്റുകയും ചെയ്യും. നമ്മുടെ രാജ്യത്തെ അകത്തുനിന്നും പുറത്തുനിന്നും ദുർബലപ്പെടുത്തുന്ന ഒരുപാട് ശക്തികളുണ്ട്. ലോകത്തെ ഏറ്റവും കരുത്തുറ്റതും മഹത്തായതുമായ രാജ്യമായി നമ്മുടെ രാജ്യത്തെ വളർത്തേണ്ടതുണ്ടെന്നും കെജ്രിവാൾ സന്ദേശത്തിൽ പറഞ്ഞു. ദില്ലി മദ്യനയക്കേസിൽ കഴിഞ്ഞ ദിവസമാണ് കെജ്രിവാൾ ഇ ഡിയുടെ അറസ്റ്റിലായത്. കെജ്രിവാൾ ജാമ്യം തേടി സുപ്രീം കോടതിയിലെത്തിയെങ്കിലും ആറ് ദിവസത്തെ കസ്റ്റഡിയിൽ വിടുകയായിരുന്നു.

Arvind kejriwal first message from jail

Also Read

More Stories from this section

family-dental
witywide