
ഹൂസ്റ്റണ്‍: പ്രശസ്ത ക്രിസ്തീയ ഭക്തി ഗായകരായ കെസ്റ്ററും ശ്രേയ ജയദീപും, നയിച്ച ‘ആത്മസംഗീതം’ ക്രിസ്ത്യന്‍ ലൈവ് സംഗീത സന്ധ്യ, ശ്രുതി മധുരമായ നിരവധി ഗാനങ്ങളുടെ ആലാപനം കൊണ്ട് ശ്രദ്ധേയമായി
ഇന്ത്യന്‍ ക്രിസ്ത്യന്‍ എക്യൂമിനിക്കല്‍ കമ്മ്യൂണിറ്റിയുടെ (ഐസിഇസിഎച്ച്) ആഭിമുഖ്യത്തില്‍ അംഗത്വമുള്ള 20 ഇടവകകളുടെ സഹകരണത്തില്‍ ഹുസ്റ്റന്‍ സെന്റ് തോമസ് ഓര്‍ത്തഡോക്ള്‍സ് കത്തീഡ്രല്‍ ഹാളില്‍ വെച്ച് ഒക്ടോബര്‍ 12 ന് വൈകിട്ടു 6 മണിക്കായിരുന്നു പരിപാടി.
ഐസിഇസിഎച്ച് പ്രസിഡന്റ് റവ. ഫാ. ഡോ.ഐസക് . ബി. പ്രകാശിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ബിഷപ്പ് ജോഷ്വ മാര്‍ ഇഗ്‌നെഷ്യസ് ഉദ്ഘാടനം ചെയ്തു. റവ.ഫാ. ജോണികുട്ടി പുലിശ്ശേരി പ്രാരംഭ പ്രാത്ഥന നടത്തി.
റവ. ഫാ. മാമ്മന്‍ മാത്യു കോര്‍ എപ്പിസ്‌കോപ്പ , റവ.ഫാ ജോണ്‍സന്‍ പുഞ്ചക്കോണം , റവ.എബ്രഹാം സക്കറി യ ,റവ.ഫാ.ബിന്നി ഫിലിപ്പ്, റവ.ഫാ.ക്രിസ്റ്റോഫര്‍ മാത്യു റവ. ഫാ പൗലോസ് പീറ്റര്‍ , സ്റ്റാഫോര്‍ഡ് സിറ്റി മേയര്‍ ശ്രീ. കെന്‍ മാത്യു തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു. ട്രഷറര്‍ രാജന്‍ അങ്ങാടിയില്‍ , പ്രോഗ്രാം കോര്‍ഡിനേറ്റര്‍ മിസിസ് സിമി തോമസ് , ജോണ്‍സന്‍ വറുഗീസ് , റെജി കോട്ടയം , ബിജു ചാലക്കല്‍ , ഐസിഇസിഎച് പിആര്‍ഓ ജോണ്‍സന്‍ ഉമ്മന്‍ നൈനാന്‍ വീട്ടിനാല്‍ എന്നിവര്‍ പരിപാടിയ്ക്ക് നേതൃത്വം നല്‍കി. ഈ സംഗീത പരിപാടിയുടെ വിജയത്തിനായി സഹകരിച്ച എല്ലാവര്‍ക്കും സെക്രട്ടറി റെജി ജോര്‍ജ് നന്ദി പ്രകാശിപ്പിച്ചു.















