
കോട്ടയം: ഈ വര്‍ഷത്തെ വൈക്കം മുഹമ്മദ് ബഷീര്‍ സാഹിത്യ പുരസ്കാരം ഇ സന്തോഷ് കുമാറിന്റെ ‘നാരകങ്ങളുടെ ഉപമ’ എന്ന ചെറുകഥാ സമാഹാരത്തിന്. 50,000 രൂപയും പ്രശസ്തി പത്രവും സി എന്‍ കരുണാകരന് രൂപകല്പന ചെയ്ത ഫലകവും അടങ്ങുന്നതാണ് അവാര്‍ഡ്. നിസ്സഹായതയും നിസ്സംഗതയും സ്വത്വ ചിഹ്നങ്ങളായ ഒരു കൂട്ടം മനുഷ്യരുടെ പ്രതിരോധത്തിന്റെ കഥകളാണ് ഇ സന്തോഷ്കുമാറിന്റെ ‘നാരകങ്ങളുടെ ഉപമ’യിലുള്ളത്.
വൈക്കം മുഹമ്മദ് ബഷീര്‍ സ്മാരക ട്രസ്റ്റ് ചെയര്മാന് അഡ്വ. പി കെ ഹരികുമാര്‍, കെ സി നാരായണന്, പി കെ രാജശേഖരന്, ഡോ. കെ രാധാകൃഷ്ണ വാര്യര്‍ എന്നിവരടങ്ങിയ ജഡ്ജിങ് കമ്മറ്റിയാണ് അവാര്‍ഡ് നിശ്ചയിച്ചത്. വൈക്കം മുഹമ്മദ് ബഷീറിന്റെ ജന്മദിനമായ 2024 ജനുവരി 21- ന് ജന്മദേശമായ തലയോലപ്പറമ്പിലെ ബഷീര്‍ സ്മാരക മന്ദിരത്തില്‍ വച്ച് അവാര്‍ഡ് നല്‍കും.











