വിരാട് കോഹ്‌ലിയുടെ ഉടമസ്ഥതയിലുള്ള പബ്ബിന് ബെംഗളൂരു കോര്‍പ്പറേഷന്റെ നോട്ടീസ്; ‘ഫയര്‍ഫോഴ്സിന്റെ എന്‍.ഒ.സി.യില്ല’

ബെംഗളൂരു : ക്രിക്കറ്റ് താരം വിരാട് കോഹ്‌ലിയുടെ ഉടമസ്ഥതയിലുള്ള പബ്ബിന് ബെംഗളൂരു കോര്‍പ്പറേഷന്റെ നോട്ടീസ്. സ്ഥാപനത്തിന് ഫയര്‍ഫോഴ്സിന്റെ എന്‍.ഒ.സി.യില്ലെന്ന് കണ്ടെത്തിയതിനെത്തുടര്‍ന്നാണ് നടപടി. ബാര്‍ ആന്‍ഡ് റസ്റ്റോറന്റായ ‘വണ്‍8 കമ്യൂണിന്’ എതിരെയാണ് നടപടി.

വെങ്കടേഷ് എന്ന പൊതുപ്രവര്‍ത്തകന്‍ നല്‍കിയ വിവരാവകാശ അപേക്ഷയിലൂടെയാണ് എന്‍.ഒ.സി.യില്ലെന്ന വിവരം പുറത്തുവന്നത്.

എംജി റോഡിന് സമീപം കസ്തൂര്‍ബ റോഡിലെ രത്നം കോംപ്ലക്സിന്റെ ആറാം നിലയില്‍ സ്ഥിതി ചെയ്യുന്ന സ്ഥാപനം നിര്‍ബന്ധിത അഗ്‌നി സുരക്ഷാ മുന്‍കരുതലുകള്‍ നടപ്പാക്കാതെയും ഫയര്‍ ഡിപ്പാര്‍ട്ട്മെന്റ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് നേടാതെയും പ്രവര്‍ത്തിച്ചെന്ന് അധികൃതര്‍ കണ്ടെത്തിയിട്ടുണ്ട്.