തിരഞ്ഞെടുപ്പില്‍ തോറ്റാല്‍ ട്രംപ് ഫലം അംഗീകരിക്കില്ലെന്ന് ബൈഡന്‍

വാഷിംഗ്ടണ്‍: ഈ വര്‍ഷം നവംബറില്‍ നടക്കുന്ന അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടാല്‍ ഫലം അംഗീകരിക്കാന്‍ മുന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് വിസമ്മതിക്കുമെന്ന് പ്രസിഡന്റ് ജോ ബൈഡന്‍.

തിരഞ്ഞെടുപ്പിന്റെ ഫലം അദ്ദേഹം അംഗീകരിച്ചേക്കില്ലെന്നും അത് താന്‍ ഉറപ്പു തരുന്നുവെന്നുമാണ് ബൈഡന്‍ സിഎന്‍എന്നിന് നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കിയത്. അത് അപകടകരമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. നവംബറില്‍ താന്‍ രണ്ടാം തവണയും വിജയിക്കുമെന്ന് യുഎസ് സഖ്യകക്ഷികള്‍ പ്രതീക്ഷിക്കുന്നുണ്ടെന്നും ബൈഡന്‍ പറഞ്ഞു. ഇതിനകം അമേരിക്കയില്‍ പ്രസിഡന്റ് പദവി വഹിക്കുന്ന ഏറ്റവും പ്രായം കൂടിയ വ്യക്തിയാണ് 81 കാരനായ ജോ ബൈഡന്‍.

ഞാന്‍ ലോകമെമ്പാടും സഞ്ചരിക്കുന്നുവെന്നും മറ്റ് ലോകനേതാക്കളെ കാണുന്നുവെന്നും അവരെല്ലാം തന്റെ വിജയത്തെക്കുറിച്ച് പറയുന്നുവെന്നും വ്യക്തമാക്കിയ ബൈഡന്‍ എണ്‍പത് ശതമാനം തന്റെ വിജയമുറപ്പാണെന്നും കൂട്ടിച്ചേര്‍ത്തു. മാത്രമല്ല, വൈറ്റ് ഹൗസ് തിരിച്ചുപിടിച്ചാല്‍ പ്രസിഡന്റ് സ്ഥാനം എങ്ങനെ സ്വന്തം ലക്ഷ്യത്തിലേക്ക് എത്തിക്കുമെന്ന് ട്രംപ് പ്രചാരണ പാതയില്‍ നടത്തിയ അഭിപ്രായങ്ങള്‍ തെളിയിക്കുന്നുവെന്നും ബൈഡന്‍ പറഞ്ഞു.

Also Read

More Stories from this section

family-dental
witywide