
വാഷിംഗ്ടൺ: ഇറാനുമായി കരാറിലെത്താൻ സാധ്യതയുണ്ടെന്ന തരത്തിലുള്ള സൂചനകൾ ആഗോള വിപണിയിൽ എണ്ണവിലയിൽ ചെറിയ തോതിൽ ഇടിവുണ്ടാക്കി. വൈറ്റ് ഹൗസിൽ നിന്നും പുറത്തുവരുന്ന പ്രസ്താവനകളെ ആശ്രയിച്ച് വിപണിയിൽ ഏറ്റക്കുറച്ചിലുകൾ തുടരുകയാണ്.
എന്നാൽ, എണ്ണവിലയിലുണ്ടാകുന്ന ഈ കുറവ് പെട്രോൾ അടിക്കാൻ പമ്പുകളിലെത്തുന്ന വാഹന ഉടമകൾക്ക് ഉടനടി ലഭ്യമാകില്ല. വിപണിയിലെ വിലക്കുറവ് പമ്പുകളിലെത്താൻ സാധാരണയായി ഒരു ആഴ്ചയോ അതിൽ കൂടുതലോ സമയമെടുക്കാറുണ്ട്.
അതിനാൽ, വിമാനക്കൂലി വർദ്ധനവ് കാരണം വേനലവധിക്കാല യാത്രകൾക്കായി സ്വന്തം വാഹനങ്ങളെ ആശ്രയിക്കുന്ന വലിയൊരു വിഭാഗം ജനങ്ങൾക്ക് നിലവവിലെ ഉയർന്ന ഇന്ധനച്ചെലവ് വലിയ തിരിച്ചടിയാവുകയാണ്. വരുന്ന നവംബറിൽ നിർണായകമായ ഇടക്കാല തിരഞ്ഞെടുപ്പ് നേരിടാനൊരുങ്ങുന്ന ഡോണൾഡ് ട്രംപിനും എണ്ണവില കുറയേണ്ടത് അത്യാവശ്യമാണ്. ഇന്ധനവില കുറയുന്നത് രാജ്യത്തെ പണപ്പെരുപ്പ നിരക്ക് നിയന്ത്രിക്കാനും ജനങ്ങൾക്ക് നിത്യോപയോഗ ചെലവുകൾ താങ്ങാനാവുന്നതിലേക്കെത്തിക്കാനും സഹായിക്കും. ഇത് ട്രംപിന് രാഷ്ട്രീയമായും ഏറെ ആശ്വാസകരമായ വാർത്തയായിരിക്കും.















