2050ഓടെ കാന്‍സര്‍ കൂടുതല്‍ വില്ലനാകും, പുരുഷന്മാരില്‍ കാന്‍സര്‍ മരണങ്ങളും വര്‍ദ്ധിക്കും: പഠനം

വാഷിംഗ്ടണ്‍: 2050ഓടെ കാന്‍സര്‍ കൂടുതല്‍ വില്ലനാകുമെന്നും ആഗോളതലത്തില്‍ കാന്‍സര്‍ കേസുകളും പുരുഷന്മാരിലെ മരണങ്ങളും വര്‍ദ്ധിക്കുമെന്നും പുതിയ പഠനം. 65 വയസും അതില്‍ കൂടുതലുമുള്ള പുരുഷന്മാരിലാകും കാന്‍സര്‍ കൂടുതല്‍ പ്രതിസന്ധി സൃഷ്ടിക്കുക. അമേരിക്കന്‍ കാന്‍സര്‍ സൊസൈറ്റിയുടെ പിയര്‍-റിവ്യൂഡ് ജേണലായ കാന്‍സറില്‍ തിങ്കളാഴ്ച പ്രസിദ്ധീകരിച്ച പഠനമാണ് ഞെട്ടിക്കുന്ന വിവരങ്ങള്‍ പങ്കുവെച്ചത്.

കൂടാതെ, 2022 നും 2050 നും ഇടയില്‍ ലോകമെമ്പാടുമുള്ള കാന്‍സര്‍ കേസുകളില്‍ 84% വര്‍ദ്ധനവും കാന്‍സര്‍ മരണങ്ങളില്‍ 93% വര്‍ദ്ധനവും ഗവേഷകര്‍ ചൂണ്ടിക്കാട്ടുന്നു.

. ഗ്ലോബല്‍ കാന്‍സര്‍ ഒബ്‌സര്‍വേറ്ററിയില്‍ നിന്നുള്ള വിവരങ്ങള്‍ ഉപയോഗിച്ച്, ലോകമെമ്പാടുമുള്ള 185 രാജ്യങ്ങളിലും വിവിധ പ്രദേശങ്ങളിലുമായി 30ലധികം വ്യത്യസ്ത തരം കാന്‍സറുകളെ പഠനം വിശകലനം ചെയ്തു.

ആഗോളതലത്തില്‍ കാന്‍സര്‍ വര്‍ദ്ധനവിന് പിന്നില്‍ നിരവധി ഘടകങ്ങളുണ്ടെങ്കിലും പുരുഷന്മാരില്‍ പ്രധാനമായി ചൂണ്ടിക്കാട്ടപ്പെടുന്നത് പുകവലിയും മദ്യപാനവും തന്നെയാണ്.

2020 ലെ ചില ഗവേഷണങ്ങള്‍ ലോകമെമ്പാടുമുള്ള കാന്‍സര്‍ മരണനിരക്ക് സ്ത്രീകളേക്കാള്‍ 43 ശതമാനം പുരുഷന്മാരില്‍ കൂടുതലാണെന്ന് വ്യക്തമാക്കുന്നുണ്ട്. ഭാവിയിലെ കാന്‍സര്‍ കേസുകളുടെ വര്‍ദ്ധനവിനെക്കുറിച്ച് വിവിധ പഠനങ്ങള്‍ മുമ്പും എത്തിയിട്ടുണ്ട്. ലോകാരോഗ്യ സംഘടന ഈ വര്‍ഷം ആദ്യം പുറത്തുവിട്ട റിപ്പോര്‍ട്ട് അനുസരിച്ച് 2050 ഓടെ 35 ദശലക്ഷത്തിലധികം പുതിയ കാന്‍സര്‍ കേസുകള്‍ ഉണ്ടാകുമെന്ന് വ്യക്തമാണ്. 115 രാജ്യങ്ങളിലെ സ്ത്രീകളെയും പുരുഷന്മാരെയും കേന്ദ്രീകരിച്ചാണ് ലോകാരോഗ്യ സംഘടന സര്‍വേയാണ് നടത്തിയത്.

More Stories from this section

family-dental
witywide