
കേന്ദ്ര സർക്കാരും സി.ജെ.പി.യും തമ്മിൽ നടക്കേണ്ട ചർച്ചകൾ വീണ്ടും അനിശ്ചിതത്വത്തിലായി. ആരുടെയും ഓഫീസിലോ വീട്ടിലോ ചർച്ചയ്ക്കായി പോകില്ലെന്ന കർശന നിലപാടിലാണ് സി.ജെ.പി. നേതൃത്വം. കഴിഞ്ഞ തവണ ചർച്ചയ്ക്കായി പോയപ്പോൾ പോലീസിന്റെ ഭാഗത്തുനിന്ന് സമരക്കാർക്ക് നേരെ ആക്രമണമുണ്ടായെന്നും അത് ഇനിയൊരു കാരണവശാലും ആവർത്തിക്കാൻ അനുവദിക്കില്ലെന്നും നേതാക്കൾ വ്യക്തമാക്കുന്നു. ചർച്ചകൾക്ക് നിലവിൽ യാതൊരു സാധ്യതയുമില്ലെന്നാണ് വക്താവായ സൗരവ് ദാസ് അറിയിച്ചത്.
ചർച്ചകൾക്കായി നിഷ്പക്ഷമായ ഒരു വേദി വേണമെന്നതാണ് സി.ജെ.പി.യുടെ പ്രധാന ആവശ്യം. ഇതിനായി ദില്ലിയിലെ കോൺസ്റ്റിറ്റ്യൂഷൻ ക്ലബ്ബ് വേദി നിർദേശിച്ചെങ്കിലും അവിടെവെച്ച് ചർച്ച നടത്താൻ കേന്ദ്ര സർക്കാർ ഇതുവരെ തയ്യാറായിട്ടില്ല. ഏതെങ്കിലും സർക്കാർ ഓഫീസുകളിലോ മന്ത്രിമാരുടെ വസതികളിലോ ചർച്ച നടത്താൻ സമ്മതിക്കില്ലെന്ന് നിലപാടെടുത്തതോടെ ഇരുവിഭാഗങ്ങളും തമ്മിലുള്ള ചർച്ചാ വഴി അടഞ്ഞ മട്ടാണ്.
അതേസമയം പരീക്ഷാ ക്രമക്കേടുകളുമായി ബന്ധപ്പെട്ട് പാർലമെന്റിലും ശക്തമായ പ്രതിപക്ഷ പ്രതിഷേധമാണ് ഉയർന്നുവരുന്നത്. പ്രതിപക്ഷ ബഹളത്തെ തുടർന്ന് നീറ്റ് ക്രമക്കേടിൽ പാർലമെന്റിൽ ചർച്ചയ്ക്ക് തയ്യാറാണെന്ന് കേന്ദ്ര സർക്കാർ വ്യക്തമാക്കിയെങ്കിലും, വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെക്കാതെ പ്രതിഷേധത്തിൽ നിന്ന് പിന്നോട്ടില്ലെന്ന നിലപാടിലാണ് കോൺഗ്രസ് അടക്കമുള്ള പ്രതിപക്ഷ പാർട്ടികൾ.
CJP-Centre Talks in Limbo: Leaders Refuse Meetings at Govt Venues, Demand Neutral Site















