
അമേരിക്കയുടെ മുൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപും സിപിഎം നേതാവ് മണിയാശാനും തമ്മിൽ ഒരു സമാനതകളുമില്ലായിരിക്കാം. എന്നാൽ ചില നേരം ട്രംപിൻ്റെ സംസാരം കേൾക്കുന്ന മലയാളികൾക്ക് മണിയാശാനെ ഓർമ വരും. ആരാണ് ആശാൻ ആരാണ് ശിഷ്യൻ എന്ന സംശയം മാത്രമേ ബാക്കി കാണൂ..
ട്രംപിന്റെ ലൈസൻസ് ഇല്ലാത്ത വാക്കുകൾ ഒരു കൂട്ടം ആരാധകരെ ഉണ്ടാക്കിയിട്ടുണ്ട് എന്നതു മറ്റൊരു സത്യം. ഇത്ര നിലവാരമില്ലാത്ത വ്യക്തിയാണോ മുൻ അമേരിക്കൻ പ്രസിഡൻ്റ് എന്ന് തോന്നിപ്പിക്കുന്ന വിധത്തിലാണ് ഇന്നലെ പുറത്തു വന്ന വിഡിയോയിൽ ട്രംപിൻ്റെ സംസാരം. അത് എക്സിൽ വൈറലാകുകയും ചെയ്തു.
അദ്ദേഹവും ഇളയ മകൻ ബാരനും ഒരു ഗോൾഫ് കാർട്ടിൽ സഞ്ചരിക്കുന്നതിനിടെയാണ് ഈ വിഡിയോ എടുത്തിരിക്കുന്നത്. അതിൽ ബൈഡൻ മൽസരത്തിൽ നിന്ന് പിന്മാറുമെന്നും കമലാ ഹാരിസായിരിക്കും തൻ്റെ എതിരാളി എന്നും ട്രംപ് പറയുന്നുത് കേൾക്കാം.
ഡിബേറ്റിൽ എൻ്റെ പ്രകടനം എങ്ങനെയുണ്ടായിരുന്നു എന്ന് ട്രംപ് ചോദിക്കുന്നത് കേൾക്കാം. അതിനു മറുപടിയായി ഒരാൾ – ‘ഗംഭീരം’ എന്ന മറുപടിയാണ് പറഞ്ഞത്. പിന്നീടായിരുന്നു ട്രംപിന്റെ പ്രകടനം . തൻ്റെ എതിരാളിയായ ബൈഡനെ കുറിച്ച് സംസാരിച്ചത് പിന്നീട് ഇങ്ങനെയാണ്.
BREAKING: Leaked video shows Donald Trump saying he thinks Kamala Harris will be the Democrat nominee, says she is "so f**king bad."
— Collin Rugg (@CollinRugg) July 4, 2024
"She's so bad. She's so pathetic. She's just so f**king bad."
"How did I do with the debate the other night? I kicked that old, broken down pile… pic.twitter.com/8OKxd1hHc6
“ആ കിഴവനെ നോക്ക്. അയാൾക്ക് വയ്യ. അയാളൊരു തീട്ട കൂമ്പാരമാണ്. ഞാൻ അയാളെ ഓടിച്ചു പുറത്താക്കി. അയാൾ മൽസരത്തിൽ നിന്ന് പിന്മാറും. ഇനി നമുക്ക് മുന്നിലുള്ളത് കമലയാണ്. ഒരു എതിരാളി എന്ന നിലയിൽ കമലയാണ് ഭേദം. എന്നാൽ അവരും മോശമാണ്. അവരുടെ കാര്യം അതി ശോചനീയമാണ്” പിന്നീട് ട്രംപ് കമലയെ കുറിച്ച് പറഞ്ഞത് . ‘അവളെ കൊള്ളുകയില്ല..She is bad. So Fucking … bad..’ എന്നാണ്.
പിന്നീട് ട്രംപ് ബൈഡൻ്റെ കഴിവില്ലായ്മയെ കുറിച്ച് പറയാൻ തുടങ്ങി. “വയ്യാത്ത അയാൾ പുടിനേയും ചൈനീസ് പ്രസിഡൻ്റിനേയും കൈകാര്യം ചെയ്യുന്നത് നിങ്ങൾക്ക് സങ്കൽപ്പിക്കാനാകുമോ? ചൈനീസ് പ്രസിഡൻ്റ് ഒരു ഭയങ്കരനാണ്. ടഫ് ഗയ്…
“അയാൾ മിക്കവാറും പുറത്തുപോകുമെന്ന് അവർ ( ഡെമോക്രാറ്റിക് പാർട്ടി) പ്രഖ്യാപിച്ചു. അയാൾ പുറത്താകുന്നതുവരെ ആക്രമിച്ചുകൊണ്ടിരിക്കണം “… ട്രംപ് പറഞ്ഞ ഇത്രയും കാര്യങ്ങളാണ് വിഡിയോയിൽ പുറത്തു വന്നിരിക്കുന്നത്.
ഈ വിഡിയോ പുറത്തു വന്നതോടെ ട്രംപ് വക്താവ് രംഗത്തെത്തി. ട്രംപ് പറഞ്ഞതിൽ അവർക്കൊന്നും ഒരു ഖേദവുമില്ല എന്നു മാത്രമല്ല അവരെല്ലാം ട്രംപിനെ അകമഴിഞ്ഞ് പിന്തുണയ്ക്കുകയാണ്.
“ഒരു കാലത്ത് ബൈഡൻ്റേയും അദ്ദേഹത്തിന്റെ നയങ്ങളുടേയും ആരാധകരായ എല്ലാ ഡെമോക്രാറ്റുകളും ബൈഡൻ മാറണമെന്ന് ആവശ്യപ്പെടുകയാണ്. ജോ ബൈഡൻ ദുർബലനും പരാജയപ്പെട്ടവനുമാണ്. അയാൾ സത്യസന്ധനല്ല , വൈറ്റ് ഹൗസിന് അനുയോജ്യനല്ല.അമേരിക്കൻ ജനതയിൽ നിന്ന് ഈ സത്യം മറച്ചുവെക്കാൻ ഡെമോക്രാറ്റുകളും മുഖ്യധാരാ മാധ്യമങ്ങളും ഒത്തുകളിച്ചു. അവരോരോരുത്തരും ജോ ബൈഡന് വലിയ വിവരമുണ്ടെന്ന് നുണ പറയുകയും കഴിഞ്ഞ നാല് വർഷമായി അദ്ദേഹത്തിൻ്റെ വിനാശകരമായ നയങ്ങളെ പിന്തുണക്കുകയും ചെയ്തു, പ്രത്യേകിച്ച് ചിലച്ചുകൊണ്ട് കൂടെ നടക്കുന്ന കമലാ ഹാരിസ്.”ട്രംപിൻ്റെ പ്രചാരണ വക്താവ് സ്റ്റീഫൻ ച്യൂങ് പറഞ്ഞു
Donald Trump caught in a leaked video giving view on Joe Biden and Kamala Harris















