അമിതമായി മദ്യപിച്ച യാത്രക്കാരന്‍ ജീവനക്കാരിയെ കടിച്ചു, ടോക്കിയോയിലേക്ക് തിരിച്ചു പറന്ന് അമേരിക്കന്‍ വിമാനം

ടോക്കിയോ: മദ്യപിച്ചെത്തിയ യാത്രക്കാരന്‍ വിമാനയാത്രാമധ്യേ ക്യാബിന്‍ അറ്റന്‍ഡന്റിനെ കടിച്ചതിനെ തുടര്‍ന്ന് യുഎസിലേക്ക് പോയ ഓള്‍ നിപ്പോണ്‍ എയര്‍വേസ് വിമാനത്തിന് ടോക്കിയോയിലേക്ക് മടങ്ങേണ്ടി വന്നു.

അമേരിക്കന്‍ പൗരന്‍ ആണെന്ന് കരുതക്കപ്പെടുന്ന 55 വയസ്സുള്ള യാത്രക്കാരനാണ് അമിതമായി മദ്യപിക്കുന്നതിനിടെ ക്രൂ അംഗത്തിന്റെ കൈയില്‍ കടിച്ചത്. കടിയേറ്റ യുവതിക്ക് നിസ്സാര പരിക്കേറ്റുവെന്നും റിപ്പോര്‍ട്ടുണ്ട്. വക്താവ് എഎഫ്പിയോട് പറഞ്ഞു.

സംഭവത്തെത്തുടര്‍ന്ന് 159 യാത്രക്കാരുമായി വിമാനത്തിന്റെ പൈലറ്റുമാര്‍ പസഫിക്കിന് മുകളിലൂടെ ഹനേഡ വിമാനത്താവളത്തിലേക്ക് തിരികെ പറന്നു. പറന്നുയര്‍ന്ന വിമാനത്താവളത്തില്‍ത്തന്നെ ലാന്‍ഡ് ചെയ്ത് അക്രമിയെ പോലീസിന് കൈമാറി.