കൽപ്പറ്റ: വയനാട് ഭൂമികുലുക്കമെന്ന് സംശയം. അമ്പലവയലില്‍ ഭൂമിക്കടിയില്‍ നിന്ന് ഉഗ്ര സ്‌ഫോടന ശബ്ദം കേട്ടതോടെ നാട്ടുകാർ ഭീതിയിലായി. ഭൂമിക്കടിയില്‍ നിന്ന് ഉഗ്ര സ്‌ഫോടന ശബ്ദം കേട്ടെന്ന് സ്ഥിരീകരിച്ചതോടെ പ്രദേശത്തെ സ്കൂളുകൾക്ക് അവധി നൽകി. എടക്കല്‍ ജി എസ് പി സ്‌കൂളിനാണ് അവധി നല്‍കിയത്.
ഇടിമുഴക്കമെന്നാണ് ആദ്യം പലരും കരുതിയതെന്ന് പ്രദേശ വാസികൾ പറഞ്ഞു. വീടിന്റെ ജനല്‍ചില്ലുകളും പാത്രങ്ങളും കുലുങ്ങിയെന്നും പ്രദേശവാസികള്‍ പറയുന്നു. വലിയ ശബ്ദമാണ് കേട്ടതെന്ന് പ്രദേശത്തെ വാര്‍ഡ് മെമ്പറും സ്ഥിരീകരിച്ചു. കൂണ്‍ ഇടിയാണെന്നാണ് കരുതിയത്. എന്നാല്‍ വീടിനുള്‍പ്പെടെ ചെറിയ കുലുക്കം ഉണ്ടായെന്ന് ചിലര്‍ അറിയിച്ചതായും വാര്‍ഡ് മെമ്പര്‍ വിവരിച്ചു. ഇതുവരെയും നാശനഷ്ടം സ്ഥിരീകരിച്ചിട്ടില്ല.
Tags:














