എല്‍സി കുര്യന്‍ നിര്യാതയായി

ചിക്കാഗോ: ഒ.ഐ.സി.സി. യുഎസ്എ നോര്‍ത്തേണ്‍ റിജിയണല്‍ ജനറല്‍ സെക്രട്ടറിയും, വേള്‍ഡ് മലയാളി കൗണ്‍സില്‍ ചിക്കാഗോ പ്രൊവിന്‍സ് വൈസ് പ്രസിഡന്റുമായ സജി കുര്യന്റെ മാതാവും, മാവേലിക്കര മുട്ടം പടിഞ്ഞാറെതലയ്ക്കല്‍ പരേതനായ പി.സി കുര്യന്റെ ഭാര്യയുമായ റിട്ട. അധ്യാപിക എല്‍സി കുര്യന്‍ (ലില്ലിക്കുട്ടി-94) അന്തരിച്ചു. മുട്ടം മുഴങ്ങോടിയില്‍ കുടുംബാംഗമാണ്.

സംസ്‌കാര ശുശ്രുഷകള്‍ ശനിയാഴ്ച ഉച്ചയ്ക്ക് 12:30ന് ഭവനത്തില്‍ നിന്നാരംഭിക്കും. തുടര്‍ന്ന് പരിമണം മാര്‍ത്തോമ്മ പള്ളിയില്‍ വെച്ചുള്ള ശുശ്രുഷകള്‍ക്ക് ശേഷം പരിമണം മാര്‍ത്തോമ്മാ പള്ളി സെമിത്തേരിയില്‍ സംസ്‌കരിക്കും.

മക്കള്‍: ജ്യോതി കുര്യന്‍, ലിസ്സി സാം, സൂസന്‍ മനോഹര്‍, മോഹന്‍ കുര്യന്‍, പരേതനായ റെജി കുര്യന്‍, സജി കുര്യന്‍,

മരുമക്കള്‍: ജെസ്സി, സാം, മനോഹര്‍, മേഴ്‌സി, മിനി, അന്‍സ.