ബിഹാ‍ർ മുൻ ഉപമുഖ്യമന്ത്രി സുശീൽ കുമാർ മോദി അന്തരിച്ചു

പാട്ന: ബിഹാ‍ർ മുൻ ഉപമുഖ്യമന്ത്രി സുശീൽ കുമാർ മോദി അന്തരിച്ചു. ക്യാൻസർ ബാധിതനായി ചികിത്സയിലിരിക്കെയാണ് സുശീല്‍ കുമാര്‍ മോദി അന്തരിച്ചത്. ബിഹാറില്‍ ബിജെപിയെ ശക്തിപ്പെടുത്തുന്നതില്‍ മുന്നില്‍ നിന്ന് പ്രവര്‍ത്തിച്ച നേതാവായിരുന്നു. ഏറെ നാള്‍ ബിജെപി-ജെ.ഡി.യു സഖ്യത്തിലെ ഉപമുഖ്യമന്ത്രിയായി അദ്ദേഹം പ്രവര്‍ത്തിച്ചു. സൗമ്യനായ രാഷ്ട്രീയ നേതാവ് കൂടിയായിരുന്നു അദ്ദേഹം. ബിജെപി സംസ്ഥാന അദ്ധ്യക്ഷനായും ഏറെക്കാലം അദ്ദേഹം പ്രവര്‍ത്തിച്ചു. 72 വയസ്സായിരുന്നു. കോട്ടയം സ്വദേശിയായ ജെസ്സി ജോർജ് ആണ് ഭാര്യ. സുശീൽ കുമാർ മോദിയുടെ അപ്രതീക്ഷിത വിയോഗത്തിൽ രാജ്യത്തെ പ്രമുഖ രാഷ്ട്രീയ നേതാക്കൾ ഞെട്ടൽ രേഖപ്പെടുത്തി.

Former Bihar Deputy Chief Minister Sushil Kumar Modi passed away

More Stories from this section

family-dental
witywide