
ന്യൂയോര്‍ക്ക് : സി.എന്‍.എന്‍ മുന്‍ അവതാരകന്‍ ജോണ്‍ അവ്ലോണ്‍ ചൊവ്വാഴ്ച ഡെമോക്രാറ്റിക് പ്രൈമറി മത്സരത്തില്‍ ലോംഗ് ഐലന്‍ഡില്‍ നിന്നും വിജയിച്ചു. രസതന്ത്രജ്ഞനും പ്രൊഫസറുമായ നാന്‍സി ഗൊറോഫിനെയാണ് അവ്‌ലോണ്‍ പരാജയപ്പെടുത്തിയത്. റിപ്പബ്ലിക്കന്‍ പ്രതിനിധി നിക്ക് ലലോട്ടയ്ക്കെയെ നേരിടാന്‍ അവ്ലോൺ ഇതോടെ അര്‍ഹത നേടി.
സഫോക്ക് കൗണ്ടി ബോര്‍ഡ് ഓഫ് ഇലക്ഷനില്‍ നിന്നുള്ള അനൗദ്യോഗിക ഫലങ്ങള്‍ അനുസരിച്ച്, മൊത്തം വോട്ടിന്റെ 70% ത്തില്‍ കൂടുതല്‍ നേടിയാണ് അവ്‌ലോണ്‍ വിജയം ഉറപ്പിച്ചത്.















