ഫുൾ പവറിൽ ഗുജറാത്ത്, ഹൈദരാബാദിനെ നിലം തൊടീച്ചില്ല! ശുഭ്മാൻ ഗില്ലിനും സംഘത്തിനും സീസണിലെ രണ്ടാം ജയം

ഹൈദരാബാദ്: ഐപിഎല്ലിൽ ഗുജറാത്തിന് സീസണിലെ രണ്ടാം ജയം. ഹൈദരബാദിനെ 7 വിക്കറ്റിന് തോൽപ്പിച്ചു. 163 റൺസ് വിജയലക്ഷ്യം ഗുജറാത്ത് മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 5 പന്ത് ശേഷിക്കേ മറികടന്നു. ഡേവിഡ് മില്ലർ പുറത്താകാതെ 44 റൺസും സായ് സുദർശൻ 45 റൺസുമെടുത്തു. ക്യാപ്റ്റൻ ശുഭ്മാൻ ഗിൽ 36 റൺസെടുത്താണ് പുറത്തായത്. ഹൈദരാബാദിനായി ബാറ്റിംഗിൽ ആർക്കും തിളങ്ങാനായില്ല. ഗുജറാത്തിനായി മോഹിത് ശർമ്മ മൂന്ന് വിക്കറ്റ് വീഴ്ത്തി. ഇന്നത്തെ രണ്ടാം മത്സരത്തിൽ സീസണിലെ ആദ്യം ജയം തേടി ഡൽഹിയെ നേരിടുകയാണ്.

GT vs SRH LIVE Score, IPL 2024: Gujarat Titans beat Sunrisers Hyderabad by 7 wickets

More Stories from this section

dental-431-x-127
witywide