ഹാഥ്റസ് ദുരന്തത്തിൽ ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ച് യുപി സർക്കാർ, പുതിയ ചട്ടങ്ങൾ കൊണ്ടുവരുമെന്ന് യോഗി; ഭോലെ ബാബ ഒളിവിൽ

ലഖ്നൗ: ഹാഥ്റസിൽ ആള്‍ദൈവം ഭോലെ ബാബ നടത്തിയ മതപരിപാടിക്കിടെ തിക്കിലും തിരക്കിലുംപെട്ട് 130 ലധികം പേര്‍ മരിച്ച ദുരന്തത്തിൽ ഉത്തർപ്രദേശ് സർക്കാർ ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ചു. റിട്ട. ജഡ്ജിയുടെ നേതൃത്വത്തിലുള്ള സംഘമാകും ഹാഥ്റസ് ദുരന്തത്തെക്കുറിച്ച് അന്വേഷിക്കുകയെന്ന് യു പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് വ്യക്തമാക്കി. കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ പുതിയ ചട്ടങ്ങൾ കൊണ്ടുവരുമെന്നും മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി.

അതേസമയം സ്വയംപ്രഖ്യാപിത ആൾദൈവമായ സാകർ വിശ്വഹരി ഭോലെ ബാബ എന്നറിയപ്പെടുന്ന ബാബാ നാരായൺ ഹരി ഒളിവിലാണ്. സംഭവത്തിൽ മുഖ്യ സംഘാടകനായ ദേവപ്രകാശ് മധുക്കർ അടക്കമുള്ളവർക്കെതിരെ മാത്രമാണ് പൊലീസ് എഫ് ഐ ആർ രജിസ്റ്റർ ചെയ്തിരിക്കുന്നതെന്നും വിവരമുണ്ട്. അതായത് ഇതുവരെയും ഭോലെ ബാബയെ പ്രതി ചേര്‍ത്തിട്ടില്ലെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.

More Stories from this section

family-dental
witywide