കാരവാനിലെ ഒളിക്യാമറ ; രാധിക ശരത്കുമാറിന്റെ വെളിപ്പെടുത്തലില്‍ അന്വേഷണം; കേസിനില്ലെന്ന് താരം

കാരവാനിലെ ഒളിക്യാമറയെക്കുറിച്ച് തെന്നിന്ത്യന്‍ താരം രാധിക ശരത്കുമാര്‍ ഇന്നലെയാണ് തുറന്നു പറഞ്ഞത്. കാരവാനില്‍ രഹസ്യമായി ക്യാമറ വച്ച്, നടിമാര്‍ വസ്ത്രം മാറുന്ന ദൃശ്യങ്ങള്‍ പകര്‍ത്തുന്നുവെന്നും നടന്മാരടക്കം സെറ്റിലുള്ള പുരുഷന്മാര്‍ അത് കണ്ട് ആസ്വദിക്കുന്നുവെന്നും താരം വെളിപ്പെടുത്തിയിരുന്നു.

രാധികാ ശരത്കുമാറിന്റെ വെളിപ്പെടുത്തലില്‍ അന്വേഷണം തുടങ്ങിയതായാണ് വിവരം. പ്രത്യേക അന്വേഷണ സംഘവുമായി സംസാരിച്ചെന്ന് രാധിക തന്നെ വെളിപ്പെടുത്തി. അതേസമയം, വിഷയം സെന്‍സെഷനലൈസ് ചെയ്യാന്‍ താല്പര്യമില്ലെന്നും കേസിനു പുറകേ പോകാന്‍ താത്പര്യമില്ലെന്നും നടി വ്യക്തമാക്കി.

വാര്‍ത്ത കണ്ടയുടന്‍ ഇടപെട്ട പ്രത്യേക അന്വേഷണം സംഘം രാധികയില്‍ നിന്നും വിവരങ്ങള്‍ ശേഖരിക്കാനുള്ള നീക്കം തുടങ്ങിയിരുന്നു. മൊഴിയെടുത്ത് കേസെടുക്കാനുളള സാധ്യത പൊലീസ് പരിശോധിക്കുന്നുണ്ട്.

More Stories from this section

family-dental
witywide