
ന്യൂഡല്‍ഹി: പകുതി അമേരിക്കയ്ക്കു വേണ്ടിയല്ല, മുഴുവന്‍ അമേരിക്കയ്ക്കും വേണ്ടിയാണ് താന്‍ മത്സരിക്കുന്നതെന്ന് റിപ്പബ്ലിക്കന്‍ പ്രസിഡന്റ് സ്ഥാനാര്‍ത്ഥി ഡോണള്‍ഡ് ട്രംപ്. നവംബറില്‍ നടക്കുന്ന യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ജോ ബൈഡനെതിരായ വിജയവും വൈറ്റ് ഹൗസിലേക്കുള്ള രണ്ടാം വരവും ഉണ്ടാകുമെന്ന പ്രതീക്ഷയില്‍ മില്‍വോക്കിയിലെ റിപ്പബ്ലിക്കന്‍ ദേശീയ കണ്‍വെന്‍ഷനെ അഭിസംബോധന ചെയ്യുകയായിരുന്നു 78 കാരനായ അദ്ദേഹം.
‘ഇനി നാല് മാസത്തിന് ശേഷം, ഞങ്ങള്‍ക്ക് അവിശ്വസനീയമായ വിജയം ലഭിക്കും, നമ്മുടെ രാജ്യത്തിന്റെ ചരിത്രത്തിലെ ഏറ്റവും മഹത്തായ നാല് വര്‍ഷങ്ങള്‍ ഞങ്ങള്‍ ആരംഭിക്കും, അമേരിക്കയുടെ പകുതിയല്ല, മുഴുവന്‍ അമേരിക്കയുടെയും പ്രസിഡന്റാകാന്‍ ഞാന്‍ മത്സരിക്കുന്നു എന്നാണ് ട്രംപിന്റെ വാക്കുകള്‍ എത്തിയത്.
President Trump: “Four months from now, we will have an incredible victory…I am running to be president for ALL of America, not half of America, because there is no victory in winning for half of America.” pic.twitter.com/GnqUBrwEIo
— MAGA War Room (@MAGAIncWarRoom) July 19, 2024
ശനിയാഴ്ച പെന്‍സില്‍വാനിയയില്‍ നടന്ന പ്രചാരണ റാലിയില്‍ തനിക്കെതിരെ നടന്ന വധശ്രമത്തെക്കുറിച്ചും അദ്ദേഹം സംസാരിച്ചു, താന്‍ ആക്രമണത്തിനിരയാണെന്ന് തല്‍ക്ഷണം അറിഞ്ഞതായി അദ്ദേഹം പറഞ്ഞു. മാത്രലമല്ല, ദൈവം എന്റെയൊപ്പം ഉണ്ടായിരുന്നു, അല്ലെങ്കില്‍ ഞാനിവിടെ നില്‍ക്കില്ല എന്നാണ് സംഭവത്തെക്കുറിച്ച് ട്രംപ് പറഞ്ഞത്. അപ്പോള്‍ സദസില്‍ നിറഞ്ഞ കയ്യടി ഉയര്‍ന്നു.
20 വയസ്സുകാരന്റെ വധശ്രമത്തെ അതിജീവിച്ച ട്രംപ് കൂടുതല്‍ കരുത്തനും ഊര്‍ജ്ജസ്വലനുമായാണ് വേദിയില്‍ പ്രത്യക്ഷപ്പെട്ടത്. ചെവിക്ക് നേരിയ പരിക്കേറ്റതല്ലാതെ അദ്ദഹത്തിന് മറ്റു പരുക്കുകളൊന്നുമില്ലെന്നത് ആശ്വാസമായിരുന്നു. എന്നാല്‍, റാലിക്കിടെയില്‍ വെടിയേറ്റ് മരിച്ച 50 കാരനായ അഗ്‌നിശമന സേനാംഗവും രണ്ട് കുട്ടികളുടെ പിതാവുമായ കോറി കംപറേറ്റോറിന് വേണ്ടി ട്രംപ് ഒരു നിമിഷം മൗനം ആചരിച്ചു.
President Trump: “As you already know, the assassin’s bullet came within a quarter of an inch of taking my life. So many people have asked me what happened, and therefore, I’ll tell you what happened, and you’ll never hear it from me a second time, because it’s too painful…" pic.twitter.com/DPC4CUG32l
— MAGA War Room (@MAGAIncWarRoom) July 19, 2024
പ്രചാരണത്തിലുടനീളം ഏറെക്കുറെ വിട്ടുനിന്ന ട്രംപിന്റെ ഭാര്യ മെലാനിയ കയ്യടിയുമായി എത്തിയെങ്കിലും പ്രസംഗത്തിന് മുതിര്‍ന്നില്ല.















