രണ്ട് ദിവസത്തിൽ അത്ഭുതം കാട്ടി രോഹിത്തും സംഘവും! ബംഗ്ലാദേശിനെ തകര്‍ത്ത് പരമ്പര തൂത്തുവാരി ഇന്ത്യ

കാണ്‍പൂര്‍ ക്രിക്കറ്റ് ടെസ്റ്റില്‍ ബംഗ്ലാദേശിനെതിരെ ഇന്ത്യക്ക് 7 വിക്കറ്റ് ജയം. മഴമൂലം മൂന്ന് ദിവസത്തെ കളി ഏതാണ്ട് പൂര്‍ണമായും നഷ്ടമായിട്ടും രണ്ട് ദിവസം കൊണ്ടാണ് ഇന്ത്യ അത്ഭുത വിജയം സ്വന്തമാക്കിയത്. ജയത്തോടെ രണ്ട് മത്സര പരമ്പര 2-0ന് തൂത്തുവാരിയ ഇന്ത്യ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനല്‍ പ്രതീക്ഷകള്‍ സജീവമാക്കി. സ്കോര്‍ ബംഗ്ലാദേശ് 233, 146, ഇന്ത്യ 285-9, 98-3.

രണ്ടാം ഇന്നിംഗ്‌സിൽ 95 റൺസ്‌ ലക്ഷ്യം പിന്തുടർന്ന ഇന്ത്യ മൂന്ന്‌ വിക്കറ്റ്‌ നഷ്‌ടത്തിൽ അനയാസം വിജയിക്കുകയായിരുന്നു. മഴ കാരണം രണ്ട്‌ ദിവസം പൂർണമായും നിർത്തിവച്ച കളിയിലാണ്‌ ആക്രമണോത്സുകമായ പ്രകടനം കാഴ്‌ചവച്ച്‌ ഇന്ത്യ ജയം പിടിച്ചത്. ടീം ആദ്യ ഇന്നിങ്‌സിൽ 293 റൺസെുത്ത്‌ ഡിക്ലയർ ചെയ്തത്‌ നിർണായകമായി. യശ്വസി ജയ്‌സ്വാളാണ്‌ കളിയിലെ താരം. ഇന്ത്യയുടെ രണ്ടാം ഇന്നിങ്‌സിലും ഓപ്പണർ യശ്വസി ജയ്‌സ്വാൾ (45 പന്തിൽ 51) ഫിഫ്‌റ്റി നേടി. ജയ്‌സ്വാൾ, രോഹിത്‌ ശർമ (ഏഴ്‌ പന്തിൽ എട്ട്‌), ശുഭ്മൻ ഗിൽ (പത്ത്‌ പന്തിൽ ആറ്) എന്നിവരുടെ വിക്കറ്റുകൾ രണ്ടാം ഇന്നിങ്‌സിൽ ഇന്ത്യയ്‌ക്ക്‌ നഷ്ടമായപ്പോൾ വിരാട് കോലിയും (37 പന്തിൽ 29), ഋഷഭ് പന്തും (അഞ്ച് പന്തിൽ നാല്) ചേർന്നാണ് ടീമിനെ വിജയറൺസിലെത്തിച്ചത്‌