ലോകകപ്പ് സ്ട്രീമിങ്ങിന്റെ പേരിൽ സൈബർ തട്ടിപ്പ്; കളികാണാൻ എല്ലാ ലിങ്കിലും കയറരുത്, പണം പോകുമെന്ന് മുന്നറിയിപ്പ്

തിരുവനന്തപുരം: ലോകകപ്പ് ഫുട്ബോൾ ആരാധകരെ ലക്ഷ്യമിട്ട് സമൂഹമാധ്യമങ്ങളിൽ സജീവമായി സൈബർ തട്ടിപ്പുകാർ. ‘ഫിഫ ലോകകപ്പ് ലൈവ് ഫ്രീ’, “1000+ ടിവി ചാനലുകൾ സൗജന്യം’, “പ്രീമിയം ഒടിടി ഉള്ളടക്കം ഫ്രീ’, “പരസ്യങ്ങളില്ലാതെ സിനിമകളും മത്സരങ്ങളും തുടങ്ങിയ ഓഫറുകളുടെ മറവിലാണ് തട്ടിപ്പ്. എച്ച്ഇസഡ് ടിവി, ഓപ്പൺ ടിവി, എൻബി ടിവി, മാക്സ് ടിവി, എക്സ്എം ടിവി, ടിയുബിഎ ടിവി തുടങ്ങിയ പേരുകളിൽ ഔദ്യോഗിക ആപ്ലിക്കേഷനുകൾ പോലെ തോന്നിക്കുന്ന വ്യാജ എപികെ ഫയൽ ഡൗൺലോഡ് ലിങ്കുകളാണ് സമൂഹമാധ്യമങ്ങളിലൂടെ പ്രചരിക്കുന്നത്.

എന്നാൽ ഈ ആപ്ലിക്കേഷനുകൾ ഇൻസ്റ്റാൾ ചെയ്യുന്നതോടെ മൊബൈൽ ഫോണിന്റെ നിയന്ത്രണം തട്ടിപ്പുകാർ കൈക്കലാക്കും. തുടർന്ന് യുപിഐ ആപ്ലിക്കേഷനുകളിലൂടെ ബാങ്ക് അക്കൗണ്ടുകളിൽനിന്ന് പണം തട്ടിയെടുക്കും. സമൂഹമാധ്യമങ്ങളിലൂടെ ലഭിക്കുന്ന എപികെ ഫയലുകൾ ഇൻസ്റ്റാൾ ചെയ്യരുത്. ഈ സാഹചര്യത്തിൽ പൊതുജനങ്ങൾ ജാഗ്രത പുലർത്തണമെന്നും ഔദ്യോഗിക പ്ലാറ്റ്ഫോമുകളിൽനിന്ന് മാത്രം ആപ്ലിക്കേഷനുകൾ ഡൗൺലോഡ് ചെയ്യണമെന്നും പൊലീസ് അറിയിച്ചു.

സൈബർ സാമ്പത്തിക തട്ടിപ്പ് സംഭവിച്ചാൽ 1930 എന്ന സൈബർ ഹെൽപ്ലൈൻ നമ്പറിലോ https://cybercrime.gov.in എന്ന ദേശീയ സൈബർ ക്രൈം പോർട്ടലിലോ പരാതി നൽകാം

Cyber ​​fraud in the name of World Cup streaming; Don’t click on every link to watch the game, warning that your money will be lost

More Stories from this section

family-dental
witywide