സൈക്കിളില്‍ വീട്ടിലേക്ക് മടങ്ങുന്നതിനിടെ യു.കെയില്‍ ഇന്ത്യന്‍ റെസ്റ്റോറന്റ് മാനേജര്‍ കൊല്ലപ്പെട്ടു: എട്ടുപേര്‍ പിടിയില്‍

ലണ്ടന്‍: യുകെയില്‍ സൈക്കിളില്‍ വീട്ടിലേക്ക് പോകുന്നതിനിടെ വഴിയില്‍ വെച്ച് ഇന്ത്യന്‍ റസ്റ്റോറന്റ് മാനേജര്‍ കൊല്ലപ്പെട്ടു. ഫെബ്രുവരി 14 ന് തെക്ക്-കിഴക്കന്‍ ഇംഗ്ലണ്ടിലെ റീഡിംഗിലെ വെല്‍ എന്ന ഇന്ത്യന്‍ റെസ്റ്റോറന്റിലെ ജോലിസ്ഥലത്ത് നിന്ന് സൈക്കിളില്‍ മടങ്ങുകയായിരുന്ന വിഘ്‌നേഷ് പട്ടാഭിരാമന്‍ എന്ന 34 കാരനാണ് സൈക്കിളില്‍ മറ്റൊരു വാഹനമിടിച്ച് കൊല്ലപ്പെട്ടത്.

സംഭവം കൊലപാതകമെന്ന് കണ്ടെത്തിയ അന്വേഷണത്തില്‍ ബ്രിട്ടീഷ് പോലീസ് ഈ ആഴ്ച എട്ട് പേരെ അറസ്റ്റ് ചെയ്തു. നഗരത്തിലെ കഡുഗന്‍ പ്ലേസ് ജംഗ്ഷനില്‍ വെച്ചായിരുന്നു വിഘ്‌നേഷിന് അപകടമുണ്ടായത്. തുടര്‍ന്ന് റോയല്‍ ബെര്‍ക്ഷെയര്‍ ഹോസ്പിറ്റലില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.

ദുരന്തത്തിന്’ വിഘ്‌നേഷിന്റെ ഭാര്യ രമ്യയെ നാട്ടിലേക്ക് എത്തിക്കുന്നതിനും ശവസംസ്‌കാരവുമായി ബന്ധപ്പെട്ട ചടങ്ങുകള്‍ക്കുമായി സുഹൃത്തുക്കളും കുടുംബാംഗങ്ങളും ചേര്‍ന്ന് ആരംഭിച്ച ജസ്റ്റ് ഗിവിംഗ് ചാരിറ്റി സംരംഭം ദിവസങ്ങള്‍ക്കുള്ളില്‍ 4000000 ത്തിലധികം സമാഹരിച്ചു.

Also Read

More Stories from this section

family-dental
witywide