ടൊറന്‍റോ∙ ഞായറാഴ്ച സുഹൃത്തുക്കളോടൊപ്പം സഹോദരന്‍റെ ജന്മദിനം ആഘോഷിക്കുന്നതിനിടെ ഹൈദരാബാദ് സ്വദേശിയായ വിദ്യാർഥി ടൊറന്‍റോയിലെ തടാകത്തിൽ മുങ്ങിമരിച്ചു. ഹൈദരാബാദ് മീർപേട്ട് സ്വദേശിയായ പ്രണീത് സുഹൃത്തുക്കളോടൊപ്പം ടൊറന്‍റോയിലെ ലേക്ക് ക്ലിയറിൽ നീന്താൻ പോയപ്പോഴാണ് അപകടത്തിൽപ്പെട്ടത്. കാനഡയിൽ ബിരുദാനന്തര ബിരുദം പഠന വിദ്യാർഥിയായിരുന്നു.
പ്രണീതിന്‍റെ സുഹൃത്തുക്കളാണ് ഹൈദരാബാദിലുള്ള മാതാപിതാക്കളെ വിവരം അറിയിച്ചത്. പ്രണീതിന്‍റെ മൃതദേഹം ഹൈദരാബാദിലെത്തിക്കാനുള്ള നടപടികൾ വേഗത്തിലാക്കണമെന്ന് കുടുംബം സർക്കാരിനോട് അഭ്യർഥിച്ചു.