ഇസ്രായേലിൽ നേരത്തെ തിരഞ്ഞെടുപ്പ് നടത്താനുള്ള ബിൽ പാർലമെൻ്റ് പാസാക്കി; തീയതിയിൽ അനിശ്ചിതത്വം

ജെറൂസലേം: ഇസ്രായേൽ പാർലമെൻ്റ് പിരിച്ചുവിടുന്നതിനും രാജ്യത്ത് നേരത്തെ പൊതുതിരഞ്ഞെടുപ്പ് നടത്തുന്നതിനുമുള്ള നിർണായക ബിൽ ആദ്യ വായന(ഔദ്യോഗിക ചർച്ച) യിൽ പാസാക്കി. ചൊവ്വാഴ്ച പുലർച്ചെ നടന്ന വോട്ടെടുപ്പിൽ എതിർപ്പുകളില്ലാതെ, 106-0 എന്ന ഭൂരിപക്ഷത്തോടെയാണ് ബിൽ പാസായത്. എന്നാൽ ബില്ലിൻ്റെ അന്തിമ വിധിയെക്കുറിച്ചും തിരഞ്ഞെടുപ്പ് നടക്കുന്ന കൃത്യമായ തീയതിയെക്കുറിച്ചും ഇപ്പോഴും അനിശ്ചിതത്വം നിലനിൽക്കുകയാണ്.

സെപ്റ്റംബർ 8-നും ഒക്ടോബർ 20-നും ഇടയിൽ തിരഞ്ഞെടുപ്പ് നടത്താനാണ് ബില്ലിലെ പ്രാഥമിക നിർദ്ദേശം. നിലവിലെ നിയമപ്രകാരം ഒക്ടോബർ 27-നകം രാജ്യം തിരഞ്ഞെടുപ്പിലേക്ക് പോകേണ്ടതുണ്ട്. അതിനാൽ ഈ ബിൽ പൂർണ്ണമായി പാസായാൽ പോലും തിരഞ്ഞെടുപ്പ് ഏതാനും ആഴ്ചകൾ മാത്രമേ മുന്നോട്ട് മാറൂ.

ബിൽ നിയമമാകാനും പാർലമെൻ്റ് ഔദ്യോഗികമായി പിരിച്ചുവിടാനും ഇനിയും രണ്ട് വായനകൾ കൂടി പാസാകേണ്ടതുണ്ട്. ഈ വായനകളിൽ മാത്രമേ തിരഞ്ഞെടുപ്പിൻ്റെ കൃത്യമായ തീയതി ബിൽ സ്പോൺസർമാർക്ക് നിശ്ചയിക്കാൻ സാധിക്കൂ.

അൾട്രാ-ഓർത്തഡോക്സ് വിഭാഗത്തിൽപ്പെട്ട പുരുഷന്മാർക്ക് ഇസ്രായേലിലെ നിർബന്ധിത സൈനിക സേവനത്തിൽ നിന്ന് ഇളവ് നൽകുന്ന നിയമം പാസാക്കുന്നതിൽ പാർലമെൻ്റ് പരാജയപ്പെട്ടിരുന്നു. ഇതിൽ പ്രതിഷേധിച്ചാണ് പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിൻ്റെ സഖ്യകക്ഷികളായ അൾട്രാ-ഓർത്തഡോക്സ് പാർട്ടികൾ പാർലമെൻ്റ് പിരിച്ചുവിടാനുള്ള സമ്മർദ്ദം ശക്തമാക്കിയത് . ബില്ലിൻ്റെ രണ്ടും മൂന്നും വായനകൾ എപ്പോൾ നടക്കുമെന്നതിൽ വ്യക്തതയില്ല. രാഷ്ട്രീയ നീക്കങ്ങളിലൂടെ ബിൽ നിയമമാകുന്നത് ഏതാനും ആഴ്ചകൾ കൂടി വൈകിപ്പിക്കാൻ പ്രധാനമന്ത്രി നെതന്യാഹുവിന് സാധിച്ചേക്കുമെന്നാണ് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്

Parliament passes bill to hold early elections in Israel; date uncertain

Also Read

More Stories from this section

family-dental
witywide