“ഞാൻ ഒരു ചെറുപ്പക്കാരനല്ല, പക്ഷേ പ്രസിഡൻ്റിൻ്റെ ജോലി എങ്ങനെ ചെയ്യണമെന്ന് എനിക്കറിയാം”: താൻ പോരാടി വിജയിക്കുമെന്ന് ആവർത്തിച്ച് ബൈഡൻ

ഡിബേറ്റിലെ മോശം പ്രകടനം മൂലം തൻ്റെ പ്രായാധിക്യത്തെ കുറിച്ചുള്ള ചർച്ചകൾക്കെതിരെ ബൈഡൻ ആഞ്ഞടിച്ചു. “ഞാൻ ഒരു ചെറുപ്പക്കാരനല്ല എന്ന് എനിക്കറിയാം. ഞാൻ പഴയതുപോലെ ഡിബേറ്റ് ചെയ്യാറില്ല, പഴയതുപോലെ വേഗത്തിൽ നടക്കാനാകില്ല, പക്ഷേ എനിക്കറിയാവുന്ന കാര്യങ്ങൾ എനിക്കറിയാം, സത്യം എങ്ങനെ പറയണമെന്ന് എനിക്കറിയാം, പ്രസിഡൻ്റിൻ്റെ ജോലി എങ്ങനെ ചെയ്യണമെന്ന് എനിക്കറിയാം” ഡിബേറ്റിനു ശേഷം ആദ്യം നടന്ന പൊതു റാലിയിലായിരുന്നു ബൈഡൻ്റെ തീപ്പൊരി പ്രസംഗം. ഇന്നലത്തെ ട്രംപ് – ബൈഡൻ ഡിബേറ്റിനു ശേഷം പലരും ബൈഡൻ്റെ സ്ഥാനാർത്ഥിത്വത്തെ കുറിച്ചു പോലും ആശങ്ക ഉന്നയിച്ചിരുന്നു.

എന്നാൽ താൻ പോരാടുമെന്നും നവംബറിലെ തെരഞ്ഞെടുപ്പിൽ വിജയിക്കുമെന്നും ബൈഡൻ ഇന്നലത്തെ റാലിയിൽ ആവർത്തിച്ചു പറഞ്ഞു. കടുത്ത മസരം നടക്കുന്ന നോർത്ത് കരോലിനയിലായിരുന്നു ബൈഡൻ്റെ റാലി.

റാലിക്കെത്തിയ ജനക്കൂട്ടം “നാല് വർഷം കൂടി” എന്ന് ഉറക്കെ മുദ്രാവാക്യം വിളിച്ചപ്പോൾ തനിക്ക് ഒരു വട്ടം കൂടി അമേരിക്കയെ സേവിക്കാൻ കഴിയുമെന്ന് ഹൃദയംകൊണ്ടും ആത്മാവുകൊണ്ടും വിശ്വസിക്കുന്നെന്ന് 81 വയസ്സുള്ള ബൈഡൻ വ്യക്തമാക്കി.

അതിനിടെ, വെർജീനിയയിൽ റാലി നടത്തിയ ട്രംപ് തൻ്റെ വിജയം ആഘോഷിച്ചു. “ജോ ബൈഡൻ്റെ പ്രശ്‌നം അദ്ദേഹത്തിൻ്റെ പ്രായമല്ല,” 78 കാരനായ ട്രംപ് പറഞ്ഞു. “അയാളുടെ കഴിവാണ് പ്രശ്നം. അയാൾ തീർത്തും കഴിവില്ലാത്തവനാണ്.” ട്രംപ് പറഞ്ഞു.

കാലിഫോർണിയ ഗവർണർ ഗാവിൻ ന്യൂസോം, വൈസ് പ്രസിഡൻ്റ് കമലാ ഹാരിസ് എന്നിവരുൾപ്പെടെയുള്ള മറ്റ് ഡെമോക്രാറ്റുകളെ അപേക്ഷിച്ച് തെരഞ്ഞെടുപ്പിൽ ബൈഡനാണ് മികച്ച പ്രകടനം കാഴ്ച വയ്ക്കുക എന്നും അതുകൊണ്ട് അയാൾ സ്ഥാനാർഥിയായി തുടരുമെന്നും ട്രംപ് പറഞ്ഞു.

Joe Biden has hit back at criticism over his age, vows to fight


More Stories from this section

family-dental
witywide