ചിക്കാഗോ: ജോസഫ് വാച്ചാച്ചിറ (കുഞ്ഞുഞ്ഞുകുട്ടി-79 ) ചിക്കാഗോയില്‍ നിര്യാതനായി. ചിക്കാഗോ ബെന്‍സന്‍വില്‍ ക്‌നാനായ കാത്തലിക്ക് ചര്‍ച്ച് അംഗമാണ്. കേരളത്തില്‍ കുമരകം നെപ്പുംസിന്‍ ക്‌നാനായ ചര്‍ച്ചിലും പിന്നീട് പേരൂര്‍ സെന്റ് സെബാസ്റ്റിയന്‍സ് ക്‌നാനായ ചര്‍ച്ചയിലും അംഗമായിരുന്നു.
ഭാര്യ: ലിറ്റില്‍ ഫ്ളവര്‍ (കുഞ്ഞുമോള്‍) പുന്നത്തുറ കല്ലുവെട്ടുകുഴിയില്‍ കുടുംബാംഗം. ആദ്യ ഭാര്യ മേരിക്കുട്ടി 1999 ല്‍ ചിക്കാഗോയില്‍ അപകടത്തില്‍ മരിച്ചു. കൂടല്ലൂര്‍ പടിഞ്ഞാത്ത് കുടുംബാംഗമാണ്.
മക്കള്‍: ജൈസണ്‍, ജോണ്‍സണ്‍, ജിന്‍സണ്‍ വാച്ചാച്ചിറ.
മരുമക്കള്‍: ബോബി മാക്കില്‍, ജോംസി ഏലംതാനത്ത്, മീനു പടിഞ്ഞാക്കര.
എട്ടു കൊച്ചുമക്കളുണ്ട്.
സഹോദരര്‍: പരേതയായ മേരിക്കുട്ടി പാട്ടക്കണ്ടം, അവിഭക്ത ഫൊക്കാന ട്രസ്റ്റി ബോര്‍ഡ് ചെയര്‍ ജോയി വാച്ചാച്ചിറ, കുഞ്ഞുഞ്ഞമ്മ ചെറിയത്തില്‍, ജോപ്പന്‍, എല്‍സമ്മ ചാലുങ്കല്‍, ലിസി പള്ളാത്തടം, ഫോമാ മുന്‍ പ്രസിഡണ്ടും ഇപ്പോള്‍ ജുഡീഷ്യല്‍ കൗണ്‍സില്‍ ചെയര്‍മാനുമായ ബെന്നി വാച്ചാച്ചിറ.
സംസ്‌കാരം പിന്നീട് ക്വീന്‍ ഓഫ് ഹെവന്‍ കാത്തലിക്ക് സെമിത്തേരിയില്‍.