
ജീമോൻ റാന്നി
ഹൂസ്റ്റൺ : കുമ്പളാംപൊയ്ക കോടിയാട്ട് ജോർജ് മാത്യു (അച്ചൻകുഞ്ഞു – 73 വയസ്സ് ) ഓസ്റ്റിനിൽ നിര്യാതനായി. ഭാര്യ മറിയാമ്മ മാത്യു വടശ്ശേരിക്കര ഇടത്തറ കല്ലുപറമ്പിൽ കുടുംബാംഗമാണ്
1972 മുതൽ 1987 വരെ ഇന്ത്യൻ എയർഫോർസിൽ സേവനമനുഷ്ഠിച്ച പരേതൻ സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യയിൽ 1997 വരെ ജോലി ചെയ്തു. 1997 ൽ കുടുംബസമേതം ഹൂസ്റ്റണിൽ എത്തിയ പരേതൻ 1997 മുതൽ 2015 വരെ സൗത്ത് വെസ്റ്റ് ഓയിൽ ഫീൽഡിൽ ജോലി ചെയ്തു.
മക്കൾ : സ്വപ്‍ന വർഗീസ് – പ്രിൻസ് വർഗീസ് (ഹാർട്ടഫോർഡ് കണക്റ്റികട്ട് ), ശോഭ ഡേവിഡ് – ഡെനിസ് ഡേവിഡ് (ഓസ്റ്റിൻ )
കൊച്ചുമക്കൾ : ഹാന, ആരോൺ, ജൂഡാ
സഹോദരങ്ങൾ: ഗ്രേസി വട്ടക്കുന്നേൽ (ഹൂസ്റ്റൺ), കെ.ജി. തോമസ് (കുമ്പളാംപൊയ്ക )
സാലി ജെയിംസ് (ഹൂസ്റ്റൺ) പരേതനായ ജോർജ് വർഗീസ് (രാജു) ഹൂസ്റ്റൺ:
പൊതുദർശനം: മെയ് 26 നു ചൊവ്വാഴ്ച രാവിലെ 11 മണിക്ക് ട്രിനിറ്റി മാർത്തോമാ ദേവാലയത്തിൽ വച്ച് (5810 Almeda Genoa Rd, Houston, TX 77048). ദേവാലയത്തിലെ സംസ്കാര ശുശ്രൂഷകൾക്ക് ശേഷം 2 മണിക്ക് മൃതദേഹം സെമിത്തേരിയിലേക്ക് കൊണ്ട് പോകുന്നതും 3 മണിക്ക് സൗത്ത് പാർക്ക് സെമിത്തേരിയിൽ സംസ്കരിക്കുന്നതുമാണ്. ( South Park Funeral Home 1310 N Main St, Pearland, TX 77581)
ശുശ്രൂഷകളുടെ തത്സമയ സംപ്രേക്ഷണം ലൈവ്സ്ട്രീം ലിങ്ക്.
കൂടുതൽ വിവരങ്ങൾക്ക്
പ്രിൻസ് വർഗീസ് : 203 448 8613















