സുധാകരൻ കടുപ്പിച്ചു, ഹൈക്കമാൻഡ് വഴങ്ങി, കെപിസിസി അധ്യക്ഷ സ്ഥാനം തിരികെ ലഭിച്ചു, നാളെ ഏറ്റെടുക്കും

തിരുവനന്തപുരം: കെപിസിസി അധ്യക്ഷ സ്ഥാനവുമായി ബന്ധപ്പെട്ട വിവാദം അവസാനിക്കുന്നു. അധ്യക്ഷ സ്ഥാനം തിരികെ ലഭിക്കാത്തതിൽ അതൃപ്തനായിരുന്ന കെ സുധാകരൻ സമ്മർദ്ദം കടുപ്പിച്ചതോടെ ഹൈക്കമാൻഡ് വഴങ്ങുകയായിരുന്നു. വിവാദം അവസാനിപ്പിക്കാൻ എ ഐ സി സി ഇടപെട്ടതോടെ നാളെ തന്നെ സുധാകരൻ കെ പി സി സി അധ്യക്ഷ സ്ഥാനം ഏറ്റെടുക്കും. ഇതിനുള്ള അനുമതി ഹൈക്കമാൻഡ് നൽകിയിട്ടുണ്ട്.

സുധാകരന്റെ കടുത്ത സമ്മർദ്ദമാണ് ഫലം കണ്ടത്. കെപിസിസി പ്രസിഡന്റ്‌ സ്ഥാനം തനിക്ക് തരേണ്ട കാര്യമില്ലെന്നും പോയി ഒപ്പിട്ട് എടുക്കാവുന്നതേ ഉള്ളൂ എന്നും സുധാകരൻ ഇന്ന് രാവിലെ പരസ്യമായി പറഞ്ഞിരുന്നു. ഇക്കാര്യത്തിൽ ഉടൻ തീരുമാനം ഉണ്ടാകുമെന്നും സുധാകരൻ രാവിലെ പറഞ്ഞതിന് പിന്നാലെയാണ് ഹൈക്കമാൻഡ് തീരുമാനം വന്നത്.

Also Read

More Stories from this section

family-dental
witywide