
അറ്റ്‌ലാന്റ: തന്റെ തിരഞ്ഞെടുപ്പ് എതിരാളിയായ ഡൊണാള്‍ഡ് ട്രംപിനെതിരെ വ്യാഴാഴ്ച നടന്ന നിര്‍ണായക സംവാദത്തില്‍ അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന് ‘മന്ദഗതിയിലുള്ള തുടക്കമാണ്’ ഉണ്ടായിരുന്നതെന്ന് തുറന്ന് സമ്മതിച്ച് വൈസ് പ്രസിഡന്റ് കമല ഹാരിസ്.
പ്രസിഡന്റിന്റെ പ്രകടനത്തെ കുറിച്ച് ചര്‍ച്ച ചെയ്യുന്നതിനായി വൈസ് പ്രസിഡന്റ് കമലാ ഹാരിസ് CNN-ല്‍ സംസാരിക്കവെയാണ് ബൈഡന്റെ തുടക്കം അത്ര പോരായിരുന്നുവെന്ന് വ്യക്തമാക്കിയത്. ‘അതെ, ഒരു മന്ദഗതിയിലുള്ള തുടക്കമായിരുന്നു, പക്ഷേ ശക്തമായ ഫിനിഷിംഗ് ഉണ്ടായിരുന്നു,’ സംവാദ വേദിയിലെ ബൈഡന്റെ പ്രകടനത്തെക്കുറിച്ച് കമല പറഞ്ഞു. എങ്കിലും താന്‍ ആ പോയിന്റിനെക്കുറിച്ച് ചര്‍ച്ച ചെയ്യാനില്ലെന്നും കമല വ്യക്തമാക്കി.















