കോട്ടയം: കാർ നിയന്ത്രണം വിട്ടു മറിഞ്ഞ്, കോട്ടയം സ്വദേശി കാനഡയിൽ മരിച്ചു. നട്ടാശേരി വടക്ക് തെക്കുംകൂർ തെക്കേ കോയിക്കൽ ജുഗൽ കിഷോർ മേഹ്ത്ത (അപ്പു– 25) ആണ് മരിച്ചത്. വടക്ക് തെക്കുംകൂർ തെക്കേ കോയിക്കൽ രാജീവ് കിഷോർ മേഹ്ത്തയുടെയും ചിത്ര രാജീവിന്റെയും (കെഎസ്ഇബി മുൻ സീനിയർ സൂപ്രണ്ട്, പള്ളം) മകനാണ്.
കാനഡയിലെ പ്രിൻസ് എഡ്വേഡ് ഐലൻഡിലെ ആൽബനിയിലെ എക്സ്പ്രസ് വേയിൽ വെള്ളിയാഴ്ച പുലർച്ചെ നാലിനായിരുന്നു അപകടം. ഇന്നലെ രാവിലെ 2.30നു സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണു ജുഗൽ മരിച്ചത്. മൃതദേഹം നാട്ടിലെത്തിക്കാൻ ശ്രമം നടത്തുന്നുണ്ട്. ഒപ്പമുണ്ടായിരുന്ന 3 പേരിൽ എറണാകുളം സ്വദേശി മരിച്ചു. മറ്റു 2 പേർ ഗുരുതരമായി പരുക്കേറ്റു ചികിത്സയിലാണ്. ജുഗൽ കിഷോറിന്റെ സഹോദരി: തൻവി.