
ഡിട്രോയിറ്റ് /പത്തനംതിട്ട: കാതോലിക്കേറ്റ് കോളജ് ഹിന്ദി വിഭാഗം മുൻ മേധാവി പ്രഫ. ടി. ടി. ഡാനിയേൽ ഏപ്രിൽ 22നു പത്തനംതിട്ടയിൽ അന്തരിച്ചു.പത്തനംതിട്ട പുത്തൻപീടിക സന്തോഷ് ജംഗ്ഷനിലായിരുന്നു താമസം.
ഫിലാഡൽഫിയ മാർത്തോമാ സഭാംഗവും അമേരിക്കയിലെ സുപ്രസിദ്ധ കൺവെൻഷൻ പ്രസംഗകനായ ഡോ വിനു ജോൺ ഡാനിയേലിന്റെ പിതാവാണ് പരേതൻ
ഭാര്യ: ശോശാമ്മ ഉമ്മൻ (കുഴിക്കാല സി.എം.എസ് ഹയർ സെക്കൻഡറി സ്കൂൾ മുൻ പ്രഥമാധ്യാപിക).
മക്കൾ: ഡോ. വിനോ ജോൺ ഡാനിയേൽ (അമേരിക്ക), വിനീത ആനി ഡാനിയേൽ.( ഓസ്ട്രേലിയ)
കഴിഞ്ഞ കുറച്ചുകാലമായി ശാരീരിക അസ്വസ്ഥതകളെ തുടർന്ന് വീട്ടിൽ വിശ്രമത്തിലായിരുന്ന അദ്ദേഹം, സമൂഹത്തെയും വിദ്യാർത്ഥികളെയും ഒരുപോലെ സ്വാധീനിച്ച ജീവിതമാണ് നയിച്ചിട്ടുള്ളത്.
പ്രിയപ്പെട്ട അധ്യാപകനും ഗാന്ധിയനുമായിരുന്ന അദ്ദേഹം, ഒട്ടേറെ വിദ്യാർത്ഥികളെ പ്രസംഗരംഗത്ത് കൈപിടിച്ചുയർത്തിയ ശ്രേഷ്ഠ ഗുരുവായിരുന്നു. .
മലങ്കര ഓർത്തഡോക്സ് സഭയിലെ പ്രമുഖ കൺവെൻഷൻ പ്രാസംഗികനും സുവിശേഷകനുമായിരുന്ന അദ്ദേഹം, തനതായ വാഗ്മിത്വത്തിലൂടെ ആയിരങ്ങളെ ആകർഷിച്ചിരുന്നു. പത്തനംതിട്ട ജെ.സി.ഐ പ്രസിഡന്റായും, വൈ.എം.സി.എ ഡയറക്ടർ ബോർഡ് മെമ്പറായും, ബൈബിൾ സൊസൈറ്റി പ്രവർത്തകനായും, എക്യുമെനിക്കൽ അസോസിയേഷൻ അംഗമായും, ശിശുക്ഷേമ സമിതി അംഗമായും വിവിധ മേഖലകളിൽ സജീവ സാന്നിധ്യമായിരുന്നു. കോളേജിൽ സ്റ്റാഫ് കൗൺസിൽ സെക്രട്ടറിയായും സേവനം അനുഷ്ഠിച്ചിട്ടുണ്ട്.
സംസ്കാര ശുശ്രുഷകൾ ഏപ്രിൽ 25 ശനിയാഴ്ച പത്തനംതിട്ടയിൽ.
prof. t t Daniel passed away














