ലോവിറ്റ്ജ ഒ ഡോനോഗ്: യു.എന്‍ പൊതുസഭയെ അഭിസംബോധന ചെയ്ത ആദ്യത്തെ ആദിവാസി വ്യക്തി അന്തരിച്ചു

ഓസ്ട്രേലിയയിലെ ഏറ്റവും ആദരണീയയായ ആദിവാസി നേതാക്കളിലൊരാളായ ലോവിറ്റ്ജ ഒ’ഡോനോഗ് (91) അന്തരിച്ചു. ആദിവാസികളുടെയും ടോറസ് സ്ട്രെയിറ്റ് ദ്വീപുവാസികളുടെയും ആരോഗ്യത്തിനും അവകാശങ്ങള്‍ക്കും വേണ്ടി വാദിച്ചുകൊണ്ടാണ് ഡോ ഒ ഡോനോഗ് തന്റെ ജീവിതം ചെലവഴിച്ചത്.

അവരുടെ പ്രവര്‍ത്തനത്തിന് രാജ്യത്തിന്റെ പരമോന്നത ബഹുമതികള്‍ ലഭിക്കുകയും, 1984-ല്‍ ഓസ്ട്രേലിയന്‍ ഓഫ് ദ ഇയര്‍ ആയി തിരഞ്ഞെടുക്കപ്പെടുകയും ചെയ്തിട്ടുണ്ട്.

ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി ആന്റണി അല്‍ബനീസുള്‍പ്പെടെ നിരവധി പ്രമുഖര്‍ ലോവിറ്റ്ജ ഒ ഡോനോഗിന് ആദരാഞ്ജലികള്‍ അര്‍പ്പിച്ചു.

‘ജീവിതത്തിന്റെ ആദ്യനാളുകളില്‍’ വിവേചനം സഹിച്ചിട്ടും ‘കൂടുതല്‍ ഐക്യവും അനുരഞ്ജനവുമുള്ള ഓസ്ട്രേലിയയുടെ സാധ്യതയില്‍ അവള്‍ക്ക് ഉറച്ച വിശ്വാസമുണ്ടായിരുന്നുവെന്നാണ് ആന്റണി അല്‍ബനീസ് പ്രസ്താവനയില്‍ പറഞ്ഞത്.’ഈ രാജ്യം ഇതുവരെ കണ്ടിട്ടുള്ളതില്‍ വച്ച് ഏറ്റവും ശ്രദ്ധേയനായ നേതാക്കളില്‍ ഒരാളായിരുന്നു ലോവിറ്റ്ജ ഒ’ഡോനോഗെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

1932ല്‍ സൗത്ത് ഓസ്ട്രേലിയയുടെ ഒരു വിദൂര സ്ഥലത്ത് ജനിച്ച ഡോ. ഒ’ഡൊനോഗ്, ആദിവാസി കുട്ടികളെ വെള്ളക്കാരായ കുടുംബങ്ങളിലേക്ക് ‘സ്വീകരിക്കുക’ എന്ന ലക്ഷ്യത്തോടെയുള്ള കുപ്രസിദ്ധമായ നയങ്ങളുടെ ഭാഗമായി രണ്ട് വയസ്സുള്ളപ്പോള്‍ അവളുടെ ആദിവാസി അമ്മയില്‍ നിന്ന് നീക്കം ചെയ്യപ്പെട്ടു. ഒടുവില്‍ ഇരുവരും വീണ്ടും ഒന്നിക്കുന്നതിന് മുപ്പത് വര്‍ഷങ്ങള്‍ക്ക് ശേഷമായിരുന്നു.

സൗത്ത് ഓസ്ട്രേലിയയിലെ ആദ്യത്തെ ആദിവാസി നഴ്സായി അവര്‍ മാറി. ആദിവാസി വനിതയില്‍ ജനിച്ചതുകൊണ്ട് പരിശീലനം പൂര്‍ത്തിയാക്കുന്നതിനിടെ നിരവധി വെല്ലുവിളികളിലൂടെയാണ് അവര്‍ കടന്നുപോയത്. ഒരു ദശാബ്ദക്കാലത്തെ നഴ്സിങ്ങിനുശേഷം, അവര്‍ പൊതുസേവനത്തില്‍ ഒരു നീണ്ട കരിയര്‍ ആരംഭിക്കുയും യുഎന്‍ പൊതുസഭയെ അഭിസംബോധന ചെയ്യുന്ന ആദ്യത്തെ ആദിവാസി വ്യക്തിയായി മാറുകയും ചെയ്തു.

More Stories from this section

family-dental
witywide