
ന്യൂജേഴ്സി : കാമുകിയുമായി വഴക്കിട്ട ദേഷ്യത്തിന് കാമുകിയുടെ മാതാപിതാക്കളുടെ വീടിന് തീയിട്ട് കാമുകന്‍. ന്യൂജേഴ്‌സിയില്‍ സൗത്ത് ബ്രണ്‍സ്വിക്കില്‍ ചൊവ്വാഴ്ചയാണ് സംഭവം.
ബ്രണ്‍സ്വിക്കില്‍ ഓള്‍ഡ് ബീക്മാന്‍ റോഡിലുള്ള ഒരു വസതിയില്‍ പുലര്‍ച്ചെ 3 മണിയോടെ ലിയോനാര്‍ഡ് ജോണ്‍സ് (50) എന്നയാളാണ് ആക്രമണം നടത്തിയതെന്ന് സൗത്ത് ബ്രണ്‍സ്വിക്ക് ടൗണ്‍ഷിപ്പ് പൊലീസ് പറഞ്ഞു. കാമുകിയുമായി വഴക്കിട്ടതിനെ തുടര്‍ന്ന് ഇയാളോട് വീട്ടില്‍ നിന്നും പുറത്തുപോകാന്‍ ആവശ്യപ്പെട്ടെങ്കിലും ഇയാള്‍ പോയില്ല. ഇതോടെ കുടുംബം പൊലീസിന്റെ സഹായം തേടി വിളിച്ചിരുന്നു. പിന്നാലെയാണ് ഇയാള്‍ വീടിന് തീയിട്ടത്. വീട്ടിലുണ്ടായിരുന്ന മൂന്നുപേരെയും സുരക്ഷിതമായി രക്ഷപെടുത്തി. ഗുരുതരമായി തീകൊളുത്തല്‍, ഗാര്‍ഹിക പീഡനം എന്നീ കുറ്റങ്ങള്‍ ചുമത്തി ഇയാളെ മിഡില്‍സെക്സ് കൗണ്ടി ജയിലിലേക്ക് കൊണ്ടുപോയി.
ടൗണ്‍ഷിപ്പിലെ മൂന്ന് ഫയര്‍ കമ്പനികളും ചുറ്റുമുള്ള നഗരങ്ങളില്‍ നിന്നുള്ള അഗ്‌നിശമന സേനാംഗങ്ങളും ചേര്‍ന്നാണ് തീ അണയ്ച്ചത്. സംഭവത്തില്‍ അന്വേഷണം തുടരുകയാണ്.















