പാല്‍ ടാങ്കര്‍ ആളുകള്‍ക്കിടയിലേക്ക് പാഞ്ഞുകയറി : മൂന്ന് മരണം, 20 പേര്‍ക്ക് പരിക്ക്, അപകടം ഒരു മേളയ്ക്കിടെ

സിക്കിം: ഒരു മേള നടക്കുന്ന സ്ഥലത്തിന് സമീപം നിര്‍ത്തിയിട്ടിരുന്ന മൂന്ന് കാറുകളില്‍ പാല്‍ ടാങ്കര്‍ ഇടിച്ച് മൂന്ന് പേര്‍ മരിക്കുകയും 20 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ശനിയാഴ്ച രാത്രി സിക്കിമിലെ റാണിപൂളില്‍ ആയിരുന്നു നടുക്കുന്ന ദുരന്തം ഉണ്ടായത്.

വാഹനങ്ങള്‍ പാര്‍ക്കുചെതിരിക്കുകയും അതിനടുത്തായി ആളുകള്‍ കൂട്ടം കൂടി നില്‍ക്കുകയും ചെയ്തിരുന്നു. ഇതിനിടെയിലേക്കാണ് പാലുമായി വന്ന ടാങ്കര്‍ പാഞ്ഞുകയറി അപകടമുണ്ടാക്കിയത്.

സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങളില്‍ ടാങ്കര്‍ ഇടിച്ചതിനെത്തുടര്‍ന്ന് കാറുകള്‍ ചിതറി വീഴുന്നതും ആളുകള്‍ ചിതറി ഓടുന്നതും കാണാം. രക്ഷപെട്ടവര്‍ വാഹനങ്ങള്‍ക്കടിയില്‍പ്പെട്ടവരെ സഹായിക്കാന്‍ ഓടിയെത്തുന്നതും ദൃശ്യങ്ങളിലുണ്ട്. പാല്‍ ടാങ്കറിന്റെ ബ്രേക്ക് തകരാറിലായതാണ് അപകടത്തിന് കാരണമായതെന്നാണ് പ്രാഥമിക നിഗമനം. പരിക്കേറ്റവരെ സെന്‍ട്രല്‍ റഫറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മരണസംഖ്യ ഇനിയും ഉയരാന്‍ സാധ്യതയുണ്ട്.

Also Read

More Stories from this section

family-dental
witywide