
തിരുവനന്തപുരം: കഴക്കൂട്ടത്തുനിന്നു കാണാതായ ശേഷം വിശാഖപട്ടണത്തു നിന്നു കണ്ടെത്തിയ പതിമൂന്നുകാരി അസം ബാലികയുമായി പൊലീസ് സംഘം തിരുവനന്തപുരത്തെത്തി. വിശാഖപട്ടണത്തുനിന്ന് കേരള എക്‌സ്പ്രസിലാണ് തിരുവനന്തപുരത്തെത്തിച്ചത്.
തമ്പാനൂര്‍ റെയില്‍വേ സ്റ്റേഷനില്‍ എത്തിച്ച പെണ്‍കുട്ടിയെ സിഡബ്ല്യുസിക്ക് കൈമാറി. പൂജപ്പുരയിലെ ഷെല്‍ട്ടര്‍ ഹോമിലേക്കാണ് കുട്ടിയെ കൊണ്ടുപോയത്. സിഡബ്ല്യുസിയുടെ തിങ്കളാഴ്ചത്തെ ഹിയറിങിന് ശേഷമാകും കുട്ടിയെ ആര്‍ക്ക് കൈമാറണമെന്നത് സംബന്ധിച്ച് തീരുമാനമെടുക്കുക.
കഴക്കൂട്ടത്തുനിന്ന് കാണാതായി 37 മണിക്കൂറിനു ശേഷം മാണ് 13കാരിയെ വിശാഖപട്ടണത്തുനിന്ന് കണ്ടെത്തുന്നത്. കഴിഞ്ഞ ചൊവ്വാഴ്ച രാവിലെയാണ് കഴക്കൂട്ടത്തുനിന്നു കുട്ടിയെ കാണാതായത്. മലയാളി സമാജം അംഗങ്ങളാണ് താംബരം എക്‌സ്പ്രസിലെ ബര്‍ത്തില്‍ ഒറ്റയ്ക്കു കിടക്കുകയായിരുന്ന കുട്ടിയെ തിരിച്ചറിഞ്ഞത്.









