നടി അന്‍സിബയുടെ പരാതിയില്‍ അമ്മ മുന്‍ വൈസ് പ്രസിഡന്റ് ലക്ഷ്മിപ്രിയ, ലക്ഷ്മിപ്രിയയുടെ ഭര്‍ത്താവ് ജയേഷ്, വനിതാ എസ്.ഐ രേഷ്മ എന്നിവര്‍ക്കെതിരെയും കേസെടുക്കാന്‍ തൃപ്പൂണിത്തുറ മജിസ്ട്രേറ്റ് കോടതിയുടെ നിര്‍ദേശം. വ്യാജ പരാതിയുടെ മറവില്‍ മാനസികമായി പീഡിപ്പിച്ചെന്നാണ് അന്‍സിബയുടെ പരാതി. തൃക്കാക്കര എസിപി കഴമ്പില്ലെന്ന് പറഞ്ഞ പരാതിയിലാണ് കോടതി കേസ് എടുക്കാന്‍ പൊലീസിന് നിര്‍ദേശം നല്‍കിയത്.
തന്നെ പൊലീസ് സ്റ്റേഷനില്‍ നിയമവിരുദ്ധമായി തടഞ്ഞുവെക്കുകയും ഔദ്യോഗിക രേഖകളില്‍ തിരുത്തല്‍ വരുത്തുകയും ചെയ്തു എന്ന് ചൂണ്ടിക്കാട്ടിയാണ് അന്‍സിബ കോടതിയെ സമീപിച്ചത്. പരാതി മേൽ ഇന്നലെ അന്‍സിബയുടെ മൊഴി എടുത്തിരുന്നു. ഇതിന് പിന്നാലെയാണ് കോടതി കേസ് എടുക്കാന്‍ നിര്‍ദേശിച്ചത്. ഉത്തരവിന്റെ പകര്‍പ്പ് ലഭ്യമാകുന്ന മുറയ്ക്ക് കേസ് രജിസ്റ്റര്‍ ചെയ്യും. മുമ്പ്, ടിനി ടോമിനെതിരെ അൻസിബ നല്‍കിയ പരാതിയില്‍ കോടതി നിര്‍ദേശപ്രകാരം കേസ് എടുത്തിരുന്നു.
Court directs registration of a case against Lakshmipriya based on actress Ansiba’s complaint.










