കര്‍ഷകരെ കാണാന്‍ മോദി; ജൂണ്‍ 18 ന് വാരാണസിയിലേക്ക്

വാരാണസി: തുടര്‍ച്ചയായ മൂന്നാം തവണയും പ്രധാനമന്ത്രിയായി അധികാരമേറ്റ നരേന്ദ്ര മോദി ജൂണ്‍ 18 ന് വാരാണസി സന്ദര്‍ശിക്കാനൊരുങ്ങുന്നു. വാരാണസിയില്‍ കര്‍ഷക സമ്മേളനത്തെ അഭിസംബോധനയും ചെയ്യും. മൂന്നാം തവണയും മോദിയുടെ നേതൃത്വത്തിലുള്ള എന്‍ഡിഎ സര്‍ക്കാര്‍ രൂപീകരിച്ചതിന് ശേഷമുള്ള പ്രധാനമന്ത്രി മോദിയുടെ ആദ്യ വാരണാസി സന്ദര്‍ശനമാണിത്.

പ്രധാനമന്ത്രിയുടെ സന്ദര്‍ശനവുമായി ബന്ധപ്പെട്ട ഒരുക്കങ്ങളുടെ പദ്ധതി ചര്‍ച്ച ചെയ്യാന്‍ വാരണാസിയിലെ ബിജെപി ഭാരവാഹികളുടെ യോഗം ഗുലാബ് ബാഗിലെ പാര്‍ട്ടി ഓഫീസില്‍ ചേര്‍ന്നു. റൊഹാനിയയിലോ സേവാപുരി നിയമസഭാ മണ്ഡലത്തിലോ നടന്നേക്കാവുന്ന കര്‍ഷക സമ്മേളനത്തിനുള്ള വേദി തിരഞ്ഞെടുക്കാനുള്ള ശ്രമത്തിലാണ് കാശി മേഖല ബിജെപിയെന്ന് കാശി മേഖല ബിജെപി മീഡിയ ഇന്‍ചാര്‍ജ് നവരതന്‍ രതി പറഞ്ഞു. കിസാന്‍ സമ്മേളനത്തെ അഭിസംബോധന ചെയ്ത ശേഷം പ്രധാനമന്ത്രി മോദി ബാബാ കാശി വിശ്വനാഥ ക്ഷേത്രത്തില്‍ പ്രാര്‍ത്ഥിക്കുകയും ദശാശ്വമേധ് ഘട്ടില്‍ ഗംഗാ ആരതിയില്‍ പങ്കെടുക്കുകയും ചെയ്യുമെന്നും റിപ്പോര്‍ട്ടുണ്ട്.

Also Read

More Stories from this section

family-dental
witywide