ലാസ് വേഗസിൽ പെരുവഴിയിൽ ട്രംപിൻ്റെ നഗ്ന പ്രതിമ,കുടിലവും അശ്ലീലവും എന്ന് തലവാചകവും

ലാസ് വേഗസ്: രാജാവ് നഗ്നനാണ് എന്നു വിളിച്ചു പഴയ കുട്ടിക്കഥയുടെ ഓർമയിലാണോ എന്ന് അറിയില്ല. ട്രംപിനെ നോക്കിയുഎസിൽ ആരൊക്കെയോ അങ്ങനെ പറയാൻ ശ്രമിക്കുണ്ട്. അഭിപ്രായ സ്വാതന്ത്യ്രത്തിന് വലിയ വില കൊടുക്കുന്ന യുഎസിൽ

മുൻ പ്രസിഡൻ്റും റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥിയുമായ ഡൊണാള്‍ഡ് ട്രംപിന്റെ ഭീമൻ നഗ്ന പ്രതിമ വഴിയുടെ ഒത്ത നടുവിൽ സ്ഥാപിച്ചിരിക്കുകയാണ്. നൊവാഡ സംസ്ഥാനത്തെ ലാസ് വേഗസ് നഗരത്തിലാണ് 43 അടി നീളമുള്ള ഭീമൻ പ്രതിമ സ്ഥാപിച്ചത്.

നഗരത്തിലെ ഇന്റര്‍‌സ്റ്റേറ്റ് ഹൈവേ 15-ലാണ് നഗ്നപ്രതിമ പ്രത്യക്ഷപ്പെട്ടത്. മഞ്ഞനിറത്തിലുള്ള മുടിയും ചാടിയ വയറുമായി വിഷാദഭാവത്തിലാണ് ട്രംപിന്റെ നഗ്നമായ നിൽപ്. ‘കുടിലവും അശ്ലീലവും’ (Crooked and Obscene) എന്ന് പ്രതിമയുടെ താഴെ എഴുതിയിട്ടുണ്ട്. ഇരുമ്പുകമ്പികളും റബ്ബര്‍ ഫോമും ഉയയോഗിച്ചാണ് പ്രതിമ നിര്‍മ്മിച്ചിരിക്കുന്നത്. ഏകദേശം 2720 കിലോഗ്രാമിലേറെ (ഏകദേശം 6000 പൗണ്ട്) ഭാരമുണ്ട്.

വെള്ളിയാഴ്ച വൈകുന്നേരത്തോടെയാണ് ലാസ് വേഗസില്‍ പ്രതിമ സ്ഥാപിച്ചത്. പ്രതിമയുടെ ചിത്രങ്ങള്‍ ഇതിനകം സാമൂഹിക മാധ്യമങ്ങളില്‍ വൈറലായിട്ടുണ്ട്. പലരും കൗതുകത്തോടെ പ്രതിമയെ നോക്കുന്നത്.

അമേരിക്കയുടെ പലഭാഗങ്ങളിലും ട്രംപിന്റെ നഗ്നപ്രതിമകള്‍ ഉയര്‍ന്നിട്ടുണ്ടെന്നാണ് പുറത്തു വരുന്ന വിവരം. ഇതിന് മുമ്പ് ട്രംപ് പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിച്ച 2016-ലും സമാനമായി നഗ്നപ്രതിമകള്‍ ഉയര്‍ന്നിരുന്നു. അന്ന് ലാസ് വേഗസിലെ ഹോണ്ടഡ് മ്യൂസിയത്തിനടുത്താണ് ട്രംപിന്റെ നഗ്നപ്രതിമ ഉയര്‍ന്നത്. പിന്നീട് 2018-ല്‍ ഈ പ്രതിമ ലേലത്തില്‍ വിറ്റുപോയി. 28,000 ഡോളറിനാണ് (ഇന്നത്തെ നിരക്കില്‍ ഏകദേശം 23 ലക്ഷം ഇന്ത്യന്‍ രൂപ) അന്ന് പ്രതിമ വിറ്റുപോയത്. ലോസാഞ്ജലസ്, സാന്‍ ഫ്രാന്‍സിസ്‌കോ, ന്യൂയോര്‍ക്ക്, സിയാറ്റില്‍, ക്ലീവ്‌ലാന്‍ഡ് എന്നിവിടങ്ങളിലും അന്ന് ട്രംപിന്റെ നഗ്നപ്രതിമകള്‍ ഉയര്‍ന്നിരുന്നു.

Naked statue of Trump on freeway in Las Vegas

More Stories from this section

family-dental
witywide